Powered By Blogger

Monday, January 25, 2010

നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്[1995] യേശുദാസ് -3




പൊന്നമ്പിളിപ്പൊട്ടും തൊട്ട്...



ചിത്രം: നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്[ 1995] സത്യൻ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ്




പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട്
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ
മെടഞ്ഞിട്ട കാർക്കൂന്തൽ ചുരുൾത്തുമ്പു കണ്ടിട്ടോ
തുടുചെമ്പകപ്പൂവാം കവിൾക്കൂമ്പു കണ്ടിട്ടോ
മനസ്സാകവേ കുളിരുമമൃത മഴയായ് (പൊന്നമ്പിളി..)
ആമ്പല്‍പ്പൂവു പോലെ പൂക്കും കണ്ണിൽ നാണമായ്
മന്ദം മന്ദം എന്നേ നോക്കി മധുരം പൂണ്ടവൾ
ചുണ്ടിൽ ചെണ്ടുമല്ലി പൂക്കും പൂന്തേൻ ചിന്തുമായ്
മണ്ണിൽ കാൽനഖത്താൽ സ്വപ്നചിത്രം തീർത്തവൾ
അവളെൻ നെഞ്ചിലുണരും പ്രേമകല തൻ ദേവിയായ്
ഹൃദയം പൂത്തുവിരിയും ദീപ നിര തൻ നാളമായ്
ഉള്ളിന്നുള്ളിൽ ചന്ദ്രിക മെഴുകിയ സന്ധ്യാശോഭയായ് (പൊന്നമ്പിളി...)


കാലം തന്റെ കൈക്കുറുമ്പാൽ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിൻ ലോല ഭാവം മാറിയോ
കണ്ണിൽക്കണ്ട സ്വപ്നമെല്ലാം കനലായ് വിങ്ങിയോ
ചുണ്ടിൽ പൂത്ത ചിരിയോ നീറും ചതിയായ് തീർന്നുവോ
കലിയിൽ തുള്ളിയുറയും രുധിരമുതിരും കാളിയായ്
അലറും പൊള്ളുമിടിവാൾ പോലെ പുളയും കോപമായ്
പിന്നെ മുന്നിൽത്തീമഴ തീർത്തവളെങ്ങോ മാഞ്ഞു പോയ് (പൊന്നമ്പിളി...)




ഇവിടെ



വിഡിയോ





ഇനിയും>>>> ***********************************************






പാടിയതു: യേശുദാസ്: തിളങ്ങും തിങ്കളേ...


തിളങ്ങും തിങ്കളേ മിഴിനീരിതെന്തേ
വിഷാദം വീണലിഞ്ഞോ രാത്രിമഴയായ് (തിളങ്ങും തിങ്കളേ...)


വസന്തം മായുമീ വനനിലാവനിയിൽ
സുഗന്ധം പൂശുവാൻ നീ വന്നതെന്തേ
കിനാവിൻ കൊമ്പിലെ കുളിർന്ന കൂട്ടിൽ
വിതുമ്പും കുഞ്ഞിളം കിളികൾക്കു നൽകാൻ
നിലാവിൻ ലോലമാകും തൂവലുണ്ടോ (തിളങ്ങും..)

മയങ്ങും നെഞ്ചിലെ നറുതേൻ ശലഭമേ
ഉണർന്നീപ്പൈതലിൻ കവിളോടുരുമ്മാൻ
കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി
തുളുമ്പും ഗാനമായ് ശ്രുതി ചേർന്നുറങ്ങാം
ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ
ചിരാതിൻ നാളമായ് നീ ആളുകില്ലേ (തിളങ്ങും..)




ഇവിടെ


വിഡിയോ

ഇനിയും>>>>
***************************************************


പാടിയതു: യേശുദാസ് / എസ്. ജാനകി: മേലെമേലെ മാനം...



പ്രിയ രാമൻ




മേലെ മേലെ വാനം
മാനം മേലേ
മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു

വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ സ്നേഹം പോലെ
ഏതോ പുണ്യം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം ( മേലേ...)

മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം
ആനന്ദപ്പാൽക്കടലോരം
കാണാതെ കാണും സ്വപ്നം കാണാൻ
പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ (മേലേ..)


ഇവിടെ




വിഡിയോ

No comments: