Powered By Blogger

Monday, January 25, 2010

ചെങ്കോല്‍ [1993] യേശുദാസ് [2]




മധുരം ജീവാമൃതബിന്ദു



ചിത്രം: ചെങ്കോല്‍ [1993] സിബി മലയിൽ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം ജോണ്‍സണ്‍

പാടിയതു കെ ജെ യേശുദാസ്



മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു

ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃതബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍

താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍

മധുരം ജീവാമൃതബിന്ദു.....




ഇവിടെ



വിഡിയോ


ഇനിയും... *********************************************



പാടിയതു: യേശുദാസ് & സുജാത: “ പാതിരാ പാൽക്കടവിൽ...




പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂത്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ പാല്‍ക്കടവില്‍)

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു (2)
നൂപുരം ചാര്‍ത്തുന്ന ഭൂമി
കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം
(പാതിരാ പാല്‍ക്കടവില്‍)

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന കാലം (2)
പൊന്‍‌വേണുവൂതുന്ന കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു
(പാതിരാ പാല്‍ക്കടവില്‍)



ഇവിടെ



വിഡിയോ

No comments: