Powered By Blogger

Monday, November 9, 2009

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ [ 1987 ] യേശുദാസ് & ചിത്ര



നെറ്റിയില്‍ പൂവുള്ള

ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ [1087 ] ഫാസില്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു: യേശുദാസ് & ചിത്ര

നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേന്‍ കുടം വെച്ചു മറന്നൂ പാട്ടിന്റെ
തേന്‍ കുടം വെച്ച് മറന്നൂ (നെറ്റിയില്‍...)

താമരപൂമൊട്ടു പോലെ നിന്റെ
ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആമലര്‍ കണ്ണുകള്‍ കണ്ടു
പിന്നെയാ കണ്‍കളില്‍ കണ്ടൂ നിന്റെ
തേന്‍ കുടം പൊയ് പോയ ദു:ഖം (നെറ്റിയില്‍..)

തൂവല്‍ത്തിരികള്‍ വിടര്‍ത്തീ നിന്റെ
പൂവല്‍ ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ
പാട്ടിന്റെ പാല്‍കിണ്ണം ( നെറ്റിയില്‍..)




വീഡിയൊ


ഇവിടെ

കുട്ടിക്കുപ്പായം [1964 ] പി. ലീല



ഇന്നെന്റെ കരളിലെ


ചിത്രം: കുട്ടിക്കുപ്പായം [ 1964 ]എം. കൃഷ്ണന്‍ നായര്‍
രചന: പി. ഭാസ്കരന്‍
സങീതം: ബാബുരാജ്

പാടിയതു: പി ലീല

ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാര പനം തത്ത പറന്നു വന്നു
ഒരു പഞ്ചാര പനം തത്ത പറന്നു വന്നു (2)


പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
ഓടക്കുഴലും കൊണ്ടോടി വന്നു (2)
എന്നെ തേടിക്കൊണ്ടെന്റെ മുന്നില്‍ ഓടി വന്നു (2) [ഇന്നെന്റെ..]


പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു (2)
എന്റെ തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു

കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (2)
അതു മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (ഇന്നെന്റെ..)


വിഡിയോ

പാസഞ്ചര്‍‍ { 2009 } വിനീത് ശ്രീനിവാസന്‍




ഓര്‍മ്മ തിരിവില്‍ കണ്ടു മറന്നൊരു...

ചിത്രം: പാസഞ്ചര്‍ [ 2009 } രഞ്ചിത് ശങ്കര്‍
രചന: അനില്‍ പനചൂരാന്‍
സംഗീതം: ബിജ് ബാല്‍‍

പാടിയതു: വിനീത് ശ്രീനിവാസന്‍

ഓര്‍മ്മ തിരിവില്‍ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു
നേരില്‍ കാണ്മതു നേരിന്‍ നിറവായ്
എഴുതി നാള്‍വഴി നിറഞ്ഞു.
ജന്മപുണ്യം പകര്‍ന്നു പോകുന്ന ധന്യമാം മാത്രയില്‍
പൂവിറുക്കാതെ പൂവു ചൂടുന്ന നന്മയാല്‍ മാനസം
കുളിരു നെയ്തു ചേര്ക്കുന്ന തെന്നലരിയ
വിരല്‍ തഴുകി ഇന്നെന്റെ പ്രാണനില്‍
പഴയ ഓര്‍മ്മത്തിരിവില്‍ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു.
നേരില്‍ കാണ്മതു നേരിന്‍ നിറവായ്
എഴുതി നാള്‍വഴി നിറഞ്ഞു...

പഥികര്‍ നമ്മള്‍ പലവഴി വന്നീ പടവില്‍ ഒന്നായവര്‍
കനിവിന്‍ ദീപ നാളം കണ്ണില്‍ കരുതി നിന്നായവര്‍ [2]
ഉയിരിനുമൊടുവില്‍ ഋഷിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവില്‍ പാടുവതൊരു ദ്രുത താളം {ഓര്‍മ്മ...}

പുലരും മണ്ണില്‍ പലനാളൊടുവില്‍ നിന്റെ മാത്രം ദിനം
സഹജര്‍ നിന്റെ വഴികളിലൊന്നായ് വിജയമോതും ദിനം [2]
ഉയിരിനുമൊടുവില്‍ ഋഷിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവില്‍ പാടുവതൊരു ദ്രുത താളം {ഓര്‍മ്മ...}


വീഡിയോ


ഇവിടെ

പുതിയ മുഖം [ 2009 ] ശങ്കര്‍ മഹാദേവന്‍



പിച്ച വയ്ച്ച നാള്‍ മുതല്‍ക്കുനീ

ചിത്രം: പുതിയ മുഖം [ 2009 ] ദിഫന്‍
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്

പാടിയതു: ശങ്കര്‍ മഹാ ദേവന്‍


പിച്ച വച്ച നാള്‍ മുതല്‍ക്കു നീ
എന്റെ സ്വന്തം എന്റെ സ്വന്തമായ്‌
ആശകൊണ്ട്‌ കൂടു കൂട്ടിനാം
ഇഷ്ടം കൂടി എന്നുമെന്നും (പിച്ച വയ്ച്ച..)

വീടൊരുങ്ങി നാടൊരുങ്ങി കല്‍പ്പാത്തി തേരൊരുങ്ങീ
പൊങ്കലുമായ്‌ വന്നു പൗര്‍ണ്ണമീ (വീടൊരുങ്ങീ..)

കണ്ണില്‍ കുപ്പിവളയുടെ മേളം
കാതില്‍ പാദസ്വരത്തിന്റെ താളം
അഴകായ്‌ നീ തുളുമ്പുന്നു
അരികില്‍ ഹൃദയം കുളിരുന്നു (പിച്ച വയ്ച്ച..)

ന ന നാ നാ നാ
നാ നാനാ നാനാ നാ,,,നാ
ധി ര നാ ധി ര നാ നി ധ പ മ
രി മ രി മാ നി ധ സ നി ധ മ പാ

കോലമിട്ടു, പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്‌വരയില്‍
മഞ്ഞലയില്‍ മാഞ്ഞു പൊയ്‌ നാം (കോലമിട്ടു)
ചുണ്ടില്‍ ചോരുന്നോ ചെന്തമിഴ് ചിന്ത്
മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു (പിച്ച വയ്ച്ച..)




വീഡിയോ


ഇവിടെ

സി.ഐ.ഡി.നസീര്‍ [ 1971 ] വേണു



നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ


ചിത്രം: സി ഐ ഡി നസീര്‍ { 1971 } വേണു
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍

പാടിയതു: എസ്.ജാനകി

നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹ മലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ ( നിന്‍ )


പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പ ശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാരമധുവൂരും നിന്‍ ദാഹ പാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ ( നിന്‍)

ഇന്ദു വദനേ നിന്റെ നീരാട്ടുകറ്റവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍
ഇന്ദ്ര നീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ്
സുന്ദരീയങ്ങനെ ഞാന്‍ ഇണങ്ങുമല്ലോ

ഇവിടെ