നിന്‍ മണിയറയിലെ നിര്‍മല ശയ്യയിലെ
ചിത്രം: സി ഐ ഡി നസീര്‍ { 1971 } വേണു
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: എം കെ അര്‍ജ്ജുനന്‍
പാടിയതു: എസ്.ജാനകി
നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹ മലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ ( നിന്‍ )
പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പ ശലഭമായ് ഞാന്‍ പറന്നുവെങ്കില്‍
ശൃംഗാരമധുവൂരും നിന്‍ ദാഹ പാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ ( നിന്‍)
ഇന്ദു വദനേ നിന്റെ നീരാട്ടുകറ്റവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍
ഇന്ദ്ര നീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ്
സുന്ദരീയങ്ങനെ ഞാന്‍ ഇണങ്ങുമല്ലോ
ഇവിടെ
No comments:
Post a Comment