
ചിത്രം: അഭിനന്ദനം [1976] ഐ.വി. ശശി
താരനിര: വിൻസന്റ്, ജയഭാരതി, പ്രേമ, ഉഷാ റാണി, ഉമ്മർ, സോമൻ, അടൂർ ഭാസി, ജനാർദ്ദനൻ, ആലുമ്മൂടൻ....
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: കണ്ണൂർ രാജൻ
1. പാടിയതു: യേശുദാസ്
എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ (x3)
ഈ വസന്തഹൃദന്തവേദിയില്‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
(എന്തിനെന്നെ....)
ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....
ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുദ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ ..
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...
ഇവിടെ
VIDEO
2. പാടിയതു: യേശുദാസ് & ലതിക
പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങീ
സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങീ
വീണയായോമനേ നീയൊരുങ്ങീ
ഗാനമായ് നിന്നുള്ളില്‍ ഞാനുറങ്ങീ
ആ....ആ......
വാസരസങ്കല്‍പ്പ ലോകത്തു കണ്മണി
വാടാമലര്‍പൂക്കും വാടിയായീ
വര്‍ണ്ണങ്ങള്‍ ചിന്തിനിന്‍ മേനിയിലാടാന്‍ ഞാന്‍
വാസനതൂവും വസന്തമായി
ആരോരുമാരോരുമറിയാതെ
പുഷ്പതല്‍പ്പത്തില്‍ .........
പ്രേമഗാനത്തിന്റെ വാനപഥങ്ങളില്‍
ഓമനേ നീ രാഗമേഘമായി
ആലജ്ജാസൂനമെന്നാത്മാവില്‍ ചൂടുവാന്‍
ആരോമലേ ഞാന്‍ തൃസന്ധ്യയായീ
ആരോരുമാരോരുമറിയാതെ
പുഷ്പതല്‍പ്പത്തില്‍ .......
ഇവിടെ
3. പാടിയതു: യേശുദാസ്
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും
സുന്ദരനീലാംബരം.....സുന്ദരനീലാംബരം....
സുന്ദരനീലാംബരം...
കരയിലും കടലിലും കാമുകമനസ്സിലും
കളിവിളക്കെത്തിക്കും പൊന്നമ്പലം....
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും
സുന്ദരനീലാംബരം.....സുന്ദരനീലാംബരം....
സുന്ദരനീലാംബരം...
ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ ഈണങ്ങളെ ഞാനുറക്കാനോ...
ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ ഈണങ്ങളെ ഞാനുറക്കാനോ...
പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ പൂമൊട്ടുകൾ നുള്ളി എറിയാനോ...
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും
സുന്ദരനീലാംബരം.....സുന്ദരനീലാംബരം....
സുന്ദരനീലാംബരം...
ഈ രാഗമഞ്ജുഷ നിറയ്ക്കുന്ന പൂവുകൾ മാല്യങ്ങളായ് നാം കൊരുത്തെങ്കിൽ....
ജന്മങ്ങളായൊന്നു കലരുവാൻ കൊതിയ്ക്കുമീ പൊൻചിപ്പികൾ തമ്മിൽ പുണർന്നെങ്കിൽ...
ചന്ദ്രനും താരകളും കിളിത്തട്ടു കളിയ്ക്കും
സുന്ദരനീലാംബരം.....സുന്ദരനീലാംബരം....
സുന്ദരനീലാംബരം...
VIDEO
4. പാടിയതു: എസ്. ജാനകി
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി ഒന്നു
തൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി
മനസ്സുകനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ
ഏഴുസ്വരങ്ങളും ഒരു തന്ത്രിയില്‍
എല്ലാ സ്വപ്നവും ഒരു രാഗത്തില്‍
ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത്
ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ
കളിവീണ എന്റെ കളിവീണാ
ഏതു വികാരവുമൊരു ശ്രുതിയില്‍
എല്ലാ ചിന്തയും ഒരു താളത്തില്‍
കളിപ്പാട്ടം മാത്രമായ് കാണരുതേ ഇത്
തളിര്‍ക്കാന്‍ കൊതിയ്ക്കുന്ന ഹൃദയമാണേ
കളിവീണ എന്റെ കളിവീണാ