
ചിത്രം: ഒന്നാമൻ [2002] തമ്പി കണ്ണന്താനം
താരനിര: മോഹൻലാൽ. ബിജു മേനോൻ,ലാലൂ അലക്സ്, ജഗദീഷ്, നരേന്ദ്ര പ്രസാദ്,ആവ്യാ മാധവൻ, ജയഭാരതി,
രമ്യാ കൃഷ്ണൻ,അശ്വതി, പൊന്നമ്മ ബാബു,....
രചന: ഗിരീഷ് പുത്തൻ
സംഗീതം: എസ്.പി. വെങ്കടേഷ്
1. പാടിയതു: യേശുദാസ്/& ഗായത്രി
മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടി
ആരിരോം ആരീരോ ആരീരാരോ (൨)
ആരീരാരോ... ആരീരാരോ.. ആലോലം താലോലം ആരിരാരോ
വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍
വഴിക്കണ്ണുമായ്
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍
മാനത്തെ തുടി....
ഒ ഓ ഒഓ (൨) തെയ്യാരേ തെയ്യ (൨)
തെയ് തെയ് തോം തെയ് തോം (൨)
ഏലലോം ഏലോ (൨)
ഒ ഓ ഒഓ (൨)
അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍
അലഞ്ഞ് എങ്ങ്
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നത് ആരാരോ വിളക്കിന്‍റെ നാളങ്ങള്‍
മാനത്തെ തുടി ...
ഇവിടെ
2. പാടിയതു: യേശുദാസ് & ജാനകി
(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍
പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(പു) തിങ്കള്‍ പൊന്‍ കല വിടര്‍ന്നൊരെന്‍ നിലാമൗലിയില്‍
മുകില്‍ ഗംഗയല്ലേ നീ വരു ഗൗരിയായ്
(സ്ത്രീ) ആദിയുഷസ്സിന്‍ ദലങ്ങളില്‍ അതേ മാത്രയില്‍
തപം ചെയ്തു നേടി നിന്‍ മദോന്മാദം ഞാന്‍
(പു) മുളം കാടു പാടുമ്പോള്‍ അതില്‍ നിന്‍ സ്വരം
മഴക്കാറു മായുമ്പോള്‍ അതില്‍ നിന്‍ മുഖം
(സ്ത്രീ) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(സ്ത്രീ) പിച്ചള വളകളണിഞ്ഞൊരെന്‍ തളിര്‍ കൈകളാല്‍
സ്വരം നെയ്തു നിന്നെ ഞാന്‍ ഗന്ധര്‍വ്വനാക്കി
(പു) പാല്‍ക്കടലലകള്‍ ഞൊറിഞ്ഞ നിന്‍ നിലാച്ചേലയില്‍
ഉടല്‍ മൂടി നില്‍പ്പൂ നീ ശിലാശില്‍പ്പമായ്
(സ്ത്രീ) ഹിമപ്പക്ഷി ചേക്കേറും മരഛായയില്‍
പറന്നെത്തിടാം പൊന്നേ നിലാത്തൂവലായ്
(പു) മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(സ്ത്രീ) ആ...
മിഴിയിതളില്‍ നിലാ മലരിതളോ
ഇളവെയിലില്‍ തുളുമ്പും തളിര്‍ മഴയോ
(പു) വെണ്‍പകല്‍ പൊന്‍ വിരല്‍ കുടഞ്ഞ നിന്‍
പൂങ്കവിള്‍ മുല്ലകള്‍ തലോടിടാം
ഈറന്‍ സന്ധ്യകള്‍ കവര്‍ന്ന നിന്‍
ഇമകളില്‍ ഉമ്മകള്‍ പൊതിഞ്ഞിടാം
പറയൂ നിന്റെ പരിഭവം എന്തിനിയും
ഇവിടെ
വിഡിയോ
3. പാടിയതു: അലക്സ് പാൾ, എം.ജി. ശ്രീകുമാർ, സുജാത
പിറന്നമണ്ണില്‍നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്.....
തമസ്സേ അകലൂ...ഉഷസ്സായ് ഉണരൂ...
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ താ തെയ്യം താളമായ്
മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചന ഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വലജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ..(മന്ത്രം മുഴങ്ങട്ടെ...)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)
തീവെയിലില്‍ പന്തലിക്കും ആല്‍മരമായ് നാമുയരും
ഇരുളിന്റെ കൂടാരം നമ്മള്‍ തകര്‍ക്കും....നമ്മള്‍ തകര്‍ക്കും
അഗ്നിനാളമലയടിക്കും വന്‍കടലായ് നാം പടരും
പുതിയൊരു നീതിക്കായ് നമ്മള്‍ പൊരുതും...നമ്മള്‍ പൊരുതും
മണിഗോപുര ശിഖരങ്ങള്‍ മന്ത്രനിലാമാളികകള്‍
എല്ലാം നാം നേടിയെടുക്കും....
രക്തം തിളക്കട്ടെ...ഗര്‍വ്വം നിലക്കട്ടെ
ഭേരിപടഹങ്ങളെങ്ങും മുഴങ്ങട്ടെ
ആത്മാവില്‍ നിത്യമാം സ്നേഹം തുളുമ്പട്ടെ
ഒന്നാമനായി നീ എന്നും ജയിക്കട്ടെ...(രക്തം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)
വേദനതന്‍ വേദമന്ത്രം ആഹൂതിയായ് ചെയ്തു നമ്മള്‍
മനസ്സിന്റെ യാഗാഗ്നിയില്‍ എരിയുമ്പോഴും...എരിയുമ്പോഴും
തപസ്സിരുന്നാദിമുതല്‍ തത്വശാസ്ത്രമുരുവിട്ടു നാം
ചതിയുടെ വന്‍ ചുഴിയില്‍ വീഴുമ്പോഴും...വീഴുമ്പോഴും..
ഉയിരിന്‍ ചുടുമരുമണലില്‍ എള്ളോളം തളരാതെ
ഒന്നായ് നാം മുന്നേറിടും.....
സത്യം ജയിക്കട്ടെ..ധര്‍മ്മം നയിക്കട്ടെ
നിത്യം ഭജിക്കുമീ തത്വം ഗ്രഹിക്കട്ടെ
വിശ്വം നടുങ്ങുമീ ഉഷ്ണപ്രവാഹത്തില്‍
ഒന്നാമനായി നീ എന്നും ജയിക്കട്ടെ....(സത്യം..)
സംഗീതം സാന്ദ്രമായ്....സായാഹ്നം സാക്ഷിയായ്...
(പിറന്നമണ്ണില്‍ ......)
ഇവിടെ
4. പാടിയതു: എം.ജി. ശ്രീകുമാർ
“ കടുകെടു....
ഇവിടെ
5. പാടിയതു: ബിജു നാരായൺ
“ പൂവേ വാ...
ഇവിടെ
6. പാടിയതു: ജയചന്ദ്രൻ & ചിത്ര
“ വട്ടല്ലാ...വട്ടിയില്ലാ...
ഇവിടെ