
ചിത്രം: നിഴലാട്ടം [1970] ഏ. വിൻസെന്റ്
താരനിര: പ്രേം നസീർ, തിക്കുറിശ്ശി, ബഹദൂർ,ഭരതൻ, ഉമ്മർ, ജോസ്പ്രകാശ്, ഷീല,കവിയൂർ പൊന്നമ്മ
ബാലൻ കെ. നായർ,സുധീർ, നെല്ലിക്കോടു ഭാസ്കരൻ...
രചന: വയലാർ
സംഗീതം: ദേവരാജൻ
1. പാടിയതു: പി. സുശീല
യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി
നിഴലാട്ടം തുടങ്ങീ
കാലം ചരടുവലിക്കുന്നു കളിപ്പാവകള്‍ നമ്മളാടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു പാവങ്ങള്‍... നിഴലുകള്‍
പാട്ടുകള്‍ പാടുന്നു നമ്മളെ മാറ്റൊലി കളിയാക്കുന്നു
സത്യത്തിന്‍ മുഖമാരോ സ്ഫടിക പാത്രം കൊണ്ടു മറയ്ക്കുന്നു
കാമക്കണ്ണുകളെരിയുന്നു കളിപ്പാവകള്‍ നമ്മള്‍ തകരുന്നു
അരങ്ങത്തു കണ്ടവരകലുന്നു മുന്‍പില്‍ അവരുടെ നിഴലുകള്‍ മായുന്നു
പാവങ്ങള്‍.... പാവകള്‍
Audio
VIDEO
VIDEO
2. പാടിയതു: യേശുദാസ്
സ്വര്‍ഗ്ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ചനിന്‍
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ എന്നെ നീ
സ്വര്‍ഗ്ഗപുത്രീ നവരാത്രീ
പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
പൂനിലാപ്പുടവതൊടുമ്പോള്‍ (പാല്‍ക്കടല്‍)
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോരഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ...
കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍ (കൈകളില്‍)
ദേവി വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാന്‍ അഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ....
Audio
VIDEO
3. പാടിയതു: മാധുരി
ചില്ലാട്ടം പറക്കുമീ കുളിര്‍കാറ്റില്‍
ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍
അരികില്‍ വന്നവിടുന്നീ ആരാമമല്ലികയെ
ഒരു പ്രേമചുമ്പനത്തില്‍ പൊതിഞ്ഞു
മൂടിപ്പൊതിഞ്ഞു (ചില്ലാട്ടം )
കോരിത്തരിച്ചുനില്‍ക്കും കുറുമൊഴിപ്പൂങ്കുടങ്ങള്‍
വിരിഞ്ഞുവല്ലോ താനേ വിരിഞ്ഞുവല്ലോ
താഴെയഴിഞ്ഞുവീഴും പൂനിലാപുടവകള്‍
വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം )
മാറത്തു മുത്തുചാര്‍ത്തും മധുമതിപുഷ്പമായ് ഞാന്‍
മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ
സ്നേഹം വിരുന്നു നല്‍കും തേനിതള്‍ തളികകള്‍
നുകര്‍ന്നുകൊള്ളൂ ഭവാന്‍ നുകര്‍ന്നുകൊള്ളൂ (ചില്ലാട്ടം )
VIDEO
4. പാടിയതു: എൽ.ആർ. ഈശ്വരി
ദേവദാസിയല്ല ഞാന്‍ ദേവയാനിയല്ല ഞാന്‍
ആയിരത്തില്‍ ആയിരത്തിലൊരാരാധികയാണ് ഞാന്‍ (ദേവ )
പൂത്ത മരച്ചില്ലകള്‍ തോറും പുതിയ പുതിയ കൂട്ടുകൂടി
കൂട്ടുകാരെ പാടി മയക്കും കുയിലാണ് ഞാന്‍ പാടും
കുയിലാണ് ഞാന്‍ (ദേവദാസി )
മുത്ത് മുലക്കച്ചകള്‍ കെട്ടി രാത്രി രാത്രി നൃത്തമാടി
കൂടുവിട്ടു കൂട് പായും കുളിരാണ് ഞാന്‍
ഓമല്‍ കുളിരാണ് ഞാന്‍ (ദേവദാസി )
കാമുകന്റെ മാറിടമാകെ കൈകള്‍ കൊണ്ട് കവിതയെഴുതി
കണ്ണ് പൊത്തി മുത്തുകള്‍ വാരും കലയാണ് ഞാന്‍
കാമ കലയാണ് ഞാന്‍ (ദേവദാസി )
VIDEO
5. പാടിയതു: പി. സുശീല
ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരാജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ത രാത്രിതന്‍ മുഗ്ധസൌന്ദര്യമേ
ഓടക്കുഴലിന്‍ സ്വരാമൃതമോ കയ്യില്‍
ഒമര്‍ ഖയ്യാമിന്റെ മുന്തിരിപ്പാത്രമോ
ഷെല്ലി രചിച്ചോരനശ്വര കാവ്യമോ
ചൊല്ലുകെന്‍ സങ്കല്‍പ്പ കാമുകമന്ത്രമോ?
ഉദ്യാനപുഷ്പകിരീടങ്ങള്‍ ചൂടുമീ
വിദ്യാധര സ്ത്രീകള്‍ പാടുമീ രാത്രിയില്‍
പാട്ടുകള്‍ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാവചൈതന്യം വിടര്‍ത്തുമീ രാത്രിയില്‍
വ്രീളാവിവശയായ് അന്ത:പുരത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ
നിന്‍ കാല്‍നഖേന്ദു മരീചികള്‍ ഏകയായ്
പിന്‍ തുടരുന്നു ഞാന്‍ ദിവ്യാനുരാഗമേ
മാര്‍ബിളും മാഹേന്ദ്രനീല രത്നങ്ങളും
മാമക സ്വപ്ന മയൂഖ ശതങ്ങളും
വാരിപ്പതിച്ച നിന്‍ സ്വര്‍ഗ്ഗ ഹര്‍മ്യത്തിന്റെ
വാതില്‍ തുറക്കൂ തുറക്കു നീ പ്രേമമേ
വാതില്‍ തുറക്കൂ.... തുറക്കൂ നീ......
പ്രേമമേ.....
ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരാജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ത രാത്രി തന്‍ മുഗ്ധസൌന്ദര്യമേ
VIDEO