Powered By Blogger

Thursday, August 18, 2011

ധ്രുവം [1993] ജോഷി







ചിത്രം: ധ്രുവം [1993] ജോഷി
താരനിര: മമ്മൂട്ടി, ജയറാം, ശങ്കരാടി, സുരേഷ് ഗോപി, ഗൌതമി, രുദ്ര....

രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: എസ് പി വെങ്കിടേഷ്



1. പാടിയതു: കെ ജെ യേശുദാസ്,കെ എസ് ചിത്ര



ആ. ആ‍..
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
(തുമ്പിപ്പെണ്ണേ)

ആ.. ആ..

കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍പ്പൂ
കുറുമൊഴിമുല്ലപ്പൂത്തോപ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
പൊന്നും തരിവള മിന്നുപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെന്‍‌പ്രിയതമനൊന്നെന്‍‌മുന്നിലിന്നും വന്നില്ല
പൊന്നും തരിവള മിന്നുപുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ..
കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി
(തുമ്പിപ്പെണ്ണേ)

കനകനിലാവന്റെ കായലില്‍ കടവില്‍ കുടമുല്ലപൂക്കും
പുവനയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതിപൊന്‍‌തേരും പോകും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാം
കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂഞാന്‍
ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും
കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..

ഇവിടെ


വിഡിയോ



2. പാടിയതു:ചിത്ര /& വേണുഗോപാൽ


[അ അ ആ ......] തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാൻ ...

(F) കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

(M) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
(F) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

(M) പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
(F) പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..

(F) കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

ഇവിടെ

വിഡിയോ



3. പാടിയതു: ചിത്ര


“ വരവർണ്ണിനി നീല വാണീ......

ഇവിടെ


വിഡിയോ