
ചിത്രം: ഫ്ലാഷ് [2007] സിബി മലയിൽ
താരനിര: മോഹൻലാൽ, പാർവ്വതി മേനോൻ, ഷംന കാസിം, ജഗതി, സായികുമാർ, സിദ്ദിക്ക്, ശ്രീ ലത, ഇന്ദ്രജിത്ത്, ....
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദർ
1. പാടിയതു: വിനീത് ശ്രീനിവാസൻ / ഗായത്രി
നിൻ ഹൃദയമൗനം ഉൾക്കടലിനാഴം
എന്നുമറിയുന്നു ഞാൻ മൂകമായ്
അലയായ് നിന്നിലുണരാൻ മിഴികളിലെ സജലമൊരു
സൗവർണ്ണ സങ്കൽപ്പമായ് വന്നു ഞാൻ
നിൻ ഹൃദയമൗനം
നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നിൽ തുളുമ്പും നിലാ മന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറൻപുലർക്കാലമേ ഞാനെന്നും
തോളിൽ തലോടുന്നിതാ തെന്നലായ്
വേനലിൽ മാരിയിൽ മഞ്ഞിലും
നിൻ ഹൃദയമൗനം
പിന്നിൽ നിഴൽ വീണ സാനുക്കളിൽ
വന്നുപാറും വെയിൽ തുമ്പിയായെങ്കിൽ ഞാൻ
കാണാക്കയങ്ങൾ വിതുമ്പി മൂകം
ആഴകടൽ നിന്റെ ചാരത്തിതാ
ഏതോ തിരക്കൈകൾ തന്നുവോർമ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽ തുമ്പുകൾ തേടവേ
നിൻ ഹൃദയമൗനം
http://www.youtube.com/watch?v=HRmP9aeN8cc
http://www.sangeethouse.com/jukebox.php?songid=62822,62823
:
2. പാടിയതു: കാർതിക്ക്
അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....
നിൻ നിനക്കാത്ത ദാഹങ്ങളിൽ
മഴത്തുള്ളി ആവാം ഇനി
തിളങ്ങുന്ന കൺതുമ്പിലേ
മയില്പീലി തേറ്റുന്നു ഞാൻ
പകരൂ നിൻ തേന്മൊഴി
ഓ... അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....
ഏതോ കാറ്റോ കാത്തിരുന്നു ഞാൻ
ഓ.. ഇൻപരാഗം നിന്നിൽ വന്നു പടരുകയായി
ചന്ദനം പോൽ സൌ മ്യം നിൻ സാന്ത്വനം
എന്നിൽ എന്നും ചാർത്തി നീ എൻ പ്രിയേ
അലിയാം നിന്നിൽ ഞാൻ...
ഏതോ പൂക്കൾ തേടിവന്നു ഇദുവരെ ആയി
നിന്റെ സ്നേഹം ഇതൾ തോടും വരെ ആയീ
എന്നെ എന്നും തേടും നിൻ സൌരഭം
നിന്നു പെയ്യും മഴയായ് ഞാൻ വരുന്നിതാ
കുതിരാം നിന്നിൽ ഞാൻ.
അരികിൽ നീ പ്രിയസഖീ
എന്നിലാർദ്ര നിലാവു പോൽ
ചായുന്നുവോകൂട്ടായ് വരൂ നീ.....
click. copy & paste the link below on your browser
http://www.sangeethouse.com/jukebox.php?songid=62820
3. പാടിയതു: അനുരാധ ശ്രീരാം & ജെയിക്സ് ബിജോയ്
പുലരി പൊൻപ്രാവെ നിൻ തരി തൂവൽ
മനസിൽ വീണല്ലൊ ഞാൻ അറിയാതെ
നിന്നെ കാത്തു നിന്നു പൂ കൊഴിഞ്ഞ കാവിൽ
പൂഞ്ചോലയിൽ തമ്മിൽ ചേർന്നിരുന്നു
കൊക്കുരുമ്മി മൂളാനായി
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി
നിന്നോർമ്മയിൽ എണ്ണി കുറുകൂ നിൻ പ്രേമം...
മാമരമണിയും മരതക ലത പോൽ
മാറിൽ പടരും നേരം
ഈ വന ഹൃദയമേ അസുലഭ നിർവൃതി
പൂമാനം ആകുവാൻ ആടേണ്ടേ
എന്നും മൌനം നിൻ കണ്ണിൽ മിന്നും
പൊൻപൂക്കാലം കാണാൻ വന്നില്ലേ
ഞാൻ നിൻ നെഞ്ചിൻ ഉള്ളിലൊരുൾ
തടാകമേറി താലോലമായ്
ഒഴുകി വരും നിൻ തോഴീ
പുലരി പൊൻപ്രാവെ നിൻ തരി തൂവൽ
മനസിൽ വീണല്ലൊ ഞാൻ അറിയാതെ
നിന്നെ കാത്തു നിന്നു പൂ കൊഴിഞ്ഞ കാവിൽ
പൂഞ്ചോലയിൽ തമ്മിൽ ചേർന്നിരുന്നു
കൊക്കുരുമ്മി മൂളാനായി
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടായി
നിന്നോർമ്മയിൽ എണ്ണി കുറുകൂ നിൻ പ്രേമം...
click. copy & paste the link below on your browser
http://www.youtube.com/watch?v=jaFJZHCh0IU
http://www.sangeethouse.com/jukebox.php?songid=62824
4. പാടിയതു: സ്മിത നിഷാന്ത്
വേനൽ പോയി ലോകം മാറി
മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
പ്രിയ നഗരികൾ നിറമണിയവേ കാൽതളകളും
ചിഞ്ചിലമായ് വന്നാലോലം
നിനവുകൽ കതിരിടും ലഹരിയിൽ
കളിയാരു പുണർന്നു പോയി
കാണാക്കിളിയേ വിണ്ണിൻ മൊഴിയേ
ആടാൻ പാടാൻ പോരൂ താഴെ ഇതിലെ ഇതിലെ..
മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ
കാണാമറയത്ത് എവിടെ എവിടെ
മേഘ്ച്ചിറകിൽ മഴവിൽ ഒളിയായ്
മണ്ണിൻ ദാഹം മഴയായ് മഴയായ്
[ വേനൽ പോയ്...
click. copy & paste the link below on your browser
http://www.youtube.com/watch?v=vROQJtHExNk
http://www.sangeethouse.com/jukebox.php?songid=62821
5. പാടിയതു: ദേവാനന്ദ്
രാവൊരു പക്ഷി.....
click. copy & paste the link below on your browser
http://www.sangeethouse.com/jukebox.php?songid=62825