“ആയിരം കണ്ണുമായ്കാത്തിരുന്നു നിന്നെ ഞാന്‍
ചിത്രം: നോക്കെത്താ ദൂരത്ത് കണ്ണും നട്ട് [ 1985 ] ഫസില്‍
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ദേവ്
പാടിയതു: യേശുദാസ് കെ ജെ
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളീ (2)
(ആയിരം കണ്ണുമായ് )
മഞ്ഞുവീണതറിഞ്ഞില്ല
പൈങ്കിളി മലര്‍ തേന്‍കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീവരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളീ
വന്നൂ നീവന്നു നിന്നൂ നീയെന്റെ ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
വന്നു നീവന്നു നിന്നു നീയെന്റെ
ജന്മസാഫല്യമേ (2)
(ആയിരം കണ്ണുമായ് )
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീലപ്പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളീ(2)
എന്റെയോര്‍മ്മയില്‍ പൂത്തു-
നിന്നൊരു മഞ്ഞമന്ദാരമേ
എന്നില്‍നിന്നും പറന്നുപോയൊരു-
ജീവചൈതന്യമേ..
(ആയിരം കണ്ണുമായ് )
Thursday, August 13, 2009
വീണ പൂവു ( 1983 )....യേശുദാസ്
“നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ചിത്രം: വീണപൂവ് [ 1983 ]അമ്പിളി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയതു: യേശുദാസ് കെ ജെ
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
ചിത്രം: വീണപൂവ് [ 1983 ]അമ്പിളി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയതു: യേശുദാസ് കെ ജെ
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
തകിലുകൊട്ടം പുറം.. ( 1981 )...യേശുദാസ്
“സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനി ഉറങ്ങൂ
ചിത്രം: തകിലുകൊട്ടാമ്പുറം [1981 ] ബാലു കിരിയത്തു
രചന; ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചിത്രം: തകിലുകൊട്ടാമ്പുറം [1981 ] ബാലു കിരിയത്തു
രചന; ബാലു കിരിയത്ത്
സംഗീതം: ദര്‍ശന്‍ രാമന്‍
പാടിയതു: യേശുദാസ്
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങള്‍ വ്യര്‍ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിന്‍ കൂരിരുള്‍ കൂട്ടില്‍
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാര്‍ഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ..)
യുവജനോത്സവം. ( 1986 ) യേശുദാസ് / എസ്.പി. ഷൈലജ

“പാടാം നമുക്ക് പാടാം..വീണ്ടും ഒരു പ്രേമഗാനം
ചിത്രം: യുവജനോത്സവം [1986] ശ്രീകുമാരന്‍ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,ഷൈലജ
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
ഗാനം ഗാനം
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം
let us sing the song of love
let us play the tune of love
let us share the pangs of love
let us wear the thorns of love (2)
ഒരു മലര്‍ കൊണ്ടു നമ്മള്‍
ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള്‍
ഒരു കാര്‍ത്തിക തീര്‍ക്കും
പാല വനം ഒരു പാല്‍ക്കടലായ്
അല ചാര്‍ത്തിടും അനുരാഗമാം
പൂമാനത്തിന്‍ താഴെ ........(പാടാം നമുക്കു പാടാം)
മധുരമാം നൊമ്പരത്തിന്‍
കഥയറിയാന്‍ പോകാം
മരണത്തില്‍ പോലും മിന്നും
സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞാലെന്ത് മുകില്‍ ബാഷ്പമായ്
മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)
നന്ദനം (2002) യേശുദാസ്
“ഗോപികേ ഹൃദയമൊരു വെണ്‍ശശംഖ് പോലെ
ചിത്രം: നന്ദനം [2002 ] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)
ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)
ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരക്കും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)
ചിത്രം: നന്ദനം [2002 ] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ
തീരാ വ്യഥകളില്‍ വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം
ഉരുകീ നിന്റെ കരളില്‍ (ഗോപികേ..)
ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്‍ദ്രമായീ നിന്‍ മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു (ഗോപികേ...)
ധ്യാനിച്ചു നില്‍ക്കും പൂവില്‍
കനല്‍ മിന്നല്‍ ഏല്‍ക്കും രാവില്‍
ഗാനം ചുരക്കും നെഞ്ചിന്‍ മൃദുതന്ത്രി തകരും നോവില്‍
ഏകാന്തമായീ നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ ( ഗോപികേ..)
ബന്ധുക്കള്‍ ശത്രുക്കള്‍. (1993) യേശുദാസ്
“ചുംബന പൂ കൊണ്ടു മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം..
ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍ [1993] ശ്രീകുമാരന്‍ തമ്പി
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: “
പാടിയതു: യേശുദാസ്
ചുംബന പൂ കൊണ്ടു മൂടി
എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം
ഉണ്മ തന്‍ ഉണ്മയാം കണ്ണുനീര്‍
അനുരാഗ തേനെന്നു ചൊല്ലി ഞാന്‍ ഊട്ടാം...
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്പനക്കെന്തു മൂല്യം
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍
നെടുവീര്‍പ്പും ഞാനിനി പൂമാല ആക്കും
ഗദ്ഗദങ്ങള്‍ പോലും പ്രാര്ത്ഥനയാക്കും...
കത്തി എരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞെങ്കില്‍
പൂര്‍ണബിംബം പതിഞ്ഞേക്കാം
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത കുഞ്ഞായിരിക്കും...
ചുംബന പൂ കൊണ്ടു മൂടി...
ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍ [1993] ശ്രീകുമാരന്‍ തമ്പി
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: “
പാടിയതു: യേശുദാസ്
ചുംബന പൂ കൊണ്ടു മൂടി
എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം
ഉണ്മ തന്‍ ഉണ്മയാം കണ്ണുനീര്‍
അനുരാഗ തേനെന്നു ചൊല്ലി ഞാന്‍ ഊട്ടാം...
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍
കാലത്തിന്‍ കല്പനക്കെന്തു മൂല്യം
നമ്മുടെ ഭാജനം എന്നും നിറഞ്ഞാല്‍
നാരായണനെന്തിനമ്പലങ്ങള്‍
നെടുവീര്‍പ്പും ഞാനിനി പൂമാല ആക്കും
ഗദ്ഗദങ്ങള്‍ പോലും പ്രാര്ത്ഥനയാക്കും...
കത്തി എരിയുമീ ഗ്രീഷ്മത്തിനക്കരെ
പൂക്കാലമുണ്ടായിരിക്കാം
മങ്ങിയ നിന്‍ മനം വീണ്ടും തെളിഞ്ഞെങ്കില്‍
പൂര്‍ണബിംബം പതിഞ്ഞേക്കാം
അന്നോളം നീയെന്റെ മകളായിരിക്കും
അല്ലലറിയാത കുഞ്ഞായിരിക്കും...
ചുംബന പൂ കൊണ്ടു മൂടി...
മഴ എത്തും മുന്‍പെ ( 1995) യേശുദാസ് [ചിത്ര]
“ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്പീലി
ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)
കഥയറിയാതിന്നു സൂര്യന്‍
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)
നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)
ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)
കഥയറിയാതിന്നു സൂര്യന്‍
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)
നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)
കണ്ണകി ( 2002) യേശുദാസ്
“ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക സരയൂ തീരത്തു കാണാം
ചിത്രം: കണ്ണകി
രചന: കൈതപ്രം
സംഗീതം: കൈതപ്രം വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളില്‍ ഒരൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
ചിത്രം: കണ്ണകി
രചന: കൈതപ്രം
സംഗീതം: കൈതപ്രം വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളില്‍ ഒരൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
ലൌലി..(.1979) യേശുദാസ്
“എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയ സഖി
ചിത്രം: ലൌലി [1979] എന്‍. ശങ്കരന്‍ നൈര്‍
രചന: റ്റി വി ഗോപാലകൃഷ്നൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: യേശുദാസ്
എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ
മണിക്കിനാവുകള്‍ എരിയുമ്പോള്‍...
എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...
കഴിഞ്ഞകഥകള്‍ മറക്കുക നീ ഈ
കണ്ണിര്‍മുത്തിനു വിടപറയൂ...
മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിയ്ക്കൂ...
(എല്ലാ ദുഃഖവും)
സുമംഗലീ നീ പോയ്‌വരു ജീവിത
സുഖങ്ങള്‍ നിന്നെ തഴുകട്ടേ..
ഇവിടെ ഞാനും എന്നോര്‍മ്മകളും
ഇരുളിന്നിരുളില്‍ അലയുകയായ്...
(എല്ലാ ദുഃഖവും...
ചിത്രം: ലൌലി [1979] എന്‍. ശങ്കരന്‍ നൈര്‍
രചന: റ്റി വി ഗോപാലകൃഷ്നൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: യേശുദാസ്
എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ
മണിക്കിനാവുകള്‍ എരിയുമ്പോള്‍...
എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...
കഴിഞ്ഞകഥകള്‍ മറക്കുക നീ ഈ
കണ്ണിര്‍മുത്തിനു വിടപറയൂ...
മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിയ്ക്കൂ...
(എല്ലാ ദുഃഖവും)
സുമംഗലീ നീ പോയ്‌വരു ജീവിത
സുഖങ്ങള്‍ നിന്നെ തഴുകട്ടേ..
ഇവിടെ ഞാനും എന്നോര്‍മ്മകളും
ഇരുളിന്നിരുളില്‍ അലയുകയായ്...
(എല്ലാ ദുഃഖവും...
Subscribe to:
Posts (Atom)