“ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്ക സരയൂ തീരത്തു കാണാം
ചിത്രം: കണ്ണകി
രചന: കൈതപ്രം
സംഗീതം: കൈതപ്രം വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളില്‍ ഒരൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
പണയപ്പെടുമ്പൊഴും തോറ്റു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാകാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
Thursday, August 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment