
ചിത്രം : ഒരു മെയ് മാസ പുലരിയിൽ [1987] വി ആർ. ഗോപിനാഥ്
താരങ്ങൾ: നെടുമുടി വേണു, ബാലചന്ദ്ര മേനോൻ, അശോകൻ, മുരളി, പാർവതി,
കവിയൂർ പൊന്നമ്മ, ശാരി..
രചന: പി. ഭാസ്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് / ചിത്ര
ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)
ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)
വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം
(ഇരു ഹൃദയങ്ങളില്‍..)
ഇവിടെ
വിഡിയോ
2. പാടിയതു: ചിത്ര
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി.
നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി..
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി.. [ പുലര്‍കാല...
ഇവിടെ
വിഡിയോ
3. പാടിയതു:
മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു
മരണം തിരുത്തിക്കുറിക്കുന്നൂ
നിമിഷചക്രങ്ങളില്‍...
ദിവസത്തിന്‍ പാളത്തില്‍...
സമയമാം തീവണ്ടി ചലിക്കുന്നൂ
(മനുഷ്യന്‍)
മനുഷ്യന്‍ കണ്ണീരൊഴുക്കുന്നു
പക്ഷേ, മലരുകള്‍ വീണ്ടും ചിരിക്കുന്നു
മാരിമുകില്‍ കൊണ്ടുവരും കൂരിരുട്ടു കാണാതെ
മഴവില്ലു വീണ്ടും മദിക്കുന്നു...
(മനുഷ്യന്‍)
പാളങ്ങള്‍ പകലും നിശയുമല്ലോ
അതില്‍ കാലമാം തീവണ്ടി ചലിക്കുന്നു
മറവിതന്‍ മരുന്നാല്‍ മാനവന്റെ മുറിവുകള്‍
സമയമാം ഭിഷഗ്വരന്‍ ഉണക്കുന്നു...
(മനുഷ്യന്‍)
ഇവിടെ