Wednesday, March 24, 2010
പുലിവാൽ കല്യാണം [2003] യേശുദാസ്, എം. ജി ..ശ്രീകുമാർ, പി. ജയചന്ദ്രൻ. ചിത്ര
ചിത്രം: പുലിവാൽ കല്യാണം [2003] ഷാഫി
അഭിനേതാക്കൾ: ജയസൂര്യ, ലാൽ, കാവ്യാ മാധവൻ, കാർത്തിക,
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
1, പാടിയതു: കെ എസ് ചിത്ര & പി.ജയചന്ദ്രൻ
ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം
മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)
ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)
നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)
ഇവിടെ
വിഡിയോ
ജയസൂര്യ
“അകലെ ആണെങ്കിലും അറിയുന്നു ഞാൻ നിന്റെ കരലാളനത്തിന്റെ മധുര സ്പർശം”
വിഡിയോ
2. പാടിയതു: എം.ജി. ശ്രീകുമാർ & അഫ്സൽ
എനിക്കു കിട്ടീ മുട്ടായി
കലപിലക്കണ മുട്ടായീ
കൊതി പിടിക്കണ്ട മുട്ടായീ
കടി പിടിക്കേണ്ട മുട്ടായീ
നിനക്കും കിട്ടും മുട്ടായീ
പലപലപലപല മുട്ടായീ
മുട്ടായീ മുട്ടായീ ബുദ്ധിമുട്ടായീ
തേവരത്തെരുവിലിന്നു തേരോട്ടം
കോമരത്തിരയിളക്കം പൂന്തിളയാട്ടം
ആഘോഷക്കൊടിയേറും ചെമ്മാന ചെരിവാകെ
മത്താപ്പിൻ കുടമാറ്റങ്ങൾ
ചിരിച്ച് ചിരിച്ച് ചിങ്കാരമായ്
പറക്ക് പറക്ക് പൂവാലച്ചിറ കെട്ടി
തുടികെട്ടി പൊടി പൂരത്തിൽ
മേളത്തിൽ അമൃതടിച്ചേ
പൊന്മാടം കത്തിയത് പൊട്ടനറിഞ്ഞില്ല
സംഘം ഭൂഗോളം വിറ്റത് പുള്ളോരറിഞ്ഞില്ല
കല്യാണ കഥ ചൊല്ലി കൈയ്യത്തി കുറി കൊത്തി
തത്തമ്മേ കൈ നിറഞ്ഞേ
കൂട്ടത്തിൽ കൂടി നിന്ന് കുഞ്ഞോമൽ കിളി പറഞ്ഞ്
പൊൻ തൂവൽ കാറ്റുണർന്നേ
കാണാക്കുമ്പിൾ പൊന്നു കവിഞ്ഞേ
കന്നിനിലാവിൻ കോടിയുലഞ്ഞേ
കാട്ടിലെ അമ്പലത്തിൽ കാവിലെ കൂത്തരങ്ങ്
മാമല തകിലടി കേട്ടേ
പൊട്ടി ചിരിക്ക് ചിരിക്ക് ചിങ്കാരി
പാറി പറക്ക് പറക്ക് പൂവാലി
ചിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ
മേളത്തിൽ അമൃതടിച്ചേ
(തേവര...)
തള്ള് തള്ള് ചക്കടവണ്ടി
തള്ള് തള്ള് തുക്കട വണ്ടി
തുള്ളി തുള്ളി തുമ്മണ വണ്ടി തള്ളാൻ വാ വാ വാ (2)
ആളില്ലാ കളിവണ്ടി കതകില്ലാ കുതിരവണ്ടി
കല്യാണത്തേരൊരുങ്ങി
കല്യാണത്തേരേറി ചങ്ങാതിച്ചെക്കന്മാർ
ചങ്ങാത്തം കൂടി വന്നേ
ചമിലിയാണെങ്കിൽ പെൺകൊടി വേണം
പെൺകൊടിയെങ്കിൽ ആൺ തുണ വേണം
ആൺ തുണ കൂട്ടരുമായ് പെണ്മണി
പൈങ്കിളിക്ക് മാങ്കല തുയിലുണരേണം
പൊട്ടിച്ചിരിക്ക് ചിരിക്ക് ചിങ്കാരി
പാറി പറക്ക് പറക്ക് പൂവാലി
ചിറ കെട്ടി തുടി കൊട്ടി പൊടി പൂരത്തിൻ
മേളത്തിൽ അമൃതടിച്ചേ
(തേവര...)
ഇവിടെ
ലാൽ
3. പാടിയതു: യേശുദാസ്
ഓ...ഓ...ഓ..
പൂവല്ലിക്കാവിൽ പൂജാമല്ലിച്ചോട്ടിൽ
ആയിരം നാളായ് നിന്നെ കരളുരുകി തേടുന്നു ഞാൻ
ഏറെ ദൂരെ അങ്ങേകയായ് നീ
ഞാനിങ്ങു കേഴുന്നു വേഴാമ്പൽ പോലെ
ഓർമ്മകളായ് മായുന്നു നീ
(പൂവല്ലിക്കാവിൽ..)
അന്നാദ്യമായ് നീ മിഴി കൊണ്ട് മൊഴിഞ്ഞോര-
നുരാഗ കഥയോർമ്മയില്ലേ (2)
ഒരു മാത്ര പോലും പിരിയില്ലയെന്നെൻ
മറുവാക്കു നിനക്കോർമ്മയില്ലേ
നീ ഇന്നെവിടെ എങ്ങാണു നീയെങ്കിലും
ഓ നിൻ നിഴലായ് അണയുന്നു ഞാൻ
(പൂവല്ലിക്കാവിൽ..)
കനവിന്റെ മഴവിൽ മണിത്തോണിയിൽ നാം
മറുതീരം കടന്നേറിയില്ലേ (2)
മിണ്ടാതെ നീയെൻ വിരൽത്തുമ്പിൽ നിന്നും
വഴി മാറി എങ്ങോട്ടു പോയ്
നീ തേങ്ങുകയോ കേൾക്കാതെ അറിയുന്നു ഞാൻ
ഓ രാമഴയായ് ഇടറും സ്വരം
(പൂവല്ലിക്കാവിൽ..)
ഇവിടെ
4. എനിക്കു നിൻ....
ഇവിടെ
5. “ ഗുജറാത്തി.....
ഇവിടെ
ബോണസ്:
വിഡിയോ
വിഡിയോ
Subscribe to:
Posts (Atom)