
ചിത്രം: ദീപസ്തംഭം മഹാശ്ചര്യം [ 1999 ]കെ.ബി. മധു
താരനിര: ദിലീപ്, ജോമോൾ, സംഗീത, ജഗതി, ഹരിശ്രീ അശോകൻ, രാജൻ പി. ദേവ്, കവിയൂർ
രേണുക, ജഗദീഷ്, മധുപാൽ, മമ്മുകോയ, മാധവൻ....
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര
1. പാടിയതു: യേശുദാസ് / രധികാ തിലക്
നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗ മരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നു വന്നൂ
നീല സാഗര വീചികള്‍ (2)
അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
അന്തി മേഘം വിണ്ണിലുയര്‍ത്തീ
നിന്റെ കവിളിന്‍ കുങ്കുമം
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം
വാന ഗംഗ താഴെ വന്നൂ
പ്രാണ സഖിയെന്‍ ജീവനില്‍
(നിന്റെ കണ്ണില്‍ )
താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
താമരക്കുട നീര്‍ത്തി നിന്നൂ
തരള ഹൃദയ സരോവരം
ചിന്തു പാടീ മന്ദ പവനന്‍
കൈയ്യിലേന്തീ ചാമരം
പുളക മുകുളം വിടര്‍ന്നു നിന്നൂ
പ്രേയസീ നിന്‍ മേനിയില്‍
(നിന്റെ കണ്ണില്‍)
ഇവിടെ
ഇവിടെ
വീഡിയോ
2. പാടിയതു: യേശുദാസ് & രാധികാ തിലക്
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍ (എന്റെ ഉള്ളുടുക്കും....)
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത് തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍....
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..
(M) നാഴി മണ്ണും തുളസി തറയും മൺചുവരും മാലിപ്പുരയും (2)
അവിടെ എന്നോടൊത്തു പൊറുക്കാന്‍ ആശ കിളിയേ പോരാമോ ....
(F) നിന്റെ നെഞ്ചിനകത്തുണ്ടല്ലോ നീല വാനം പോലൊരു മനസ്സ് (2)
അവിടെ ചിറകും ചിറകുമുരുമ്മി ആറ്റ കിളി ഞാന്‍ പാര്‍ക്കാമല്ലോ ..
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..
(M) കോട മഞ്ഞും ചുഴലിക്കാറ്റും കൂരിരുട്ടിലൊരിടിയും മഴയും (2)
എന്റെ കുടിലു പൊളിക്കാന്‍ വന്നാല്‍ എന്തു ചെയ്യും പൈങ്കിളിയെ.....
(F) പേടി തോന്നും രാത്രിയിലെല്ലാം വീതി ഏറും നിന്നുടെ മാറില്‍ ...(2)
എന്റെ കൈയ്യാല്‍ ഇങ്ങനെ ഇങ്ങനെ നിന്നെ പുല്‍കി ഉറങ്ങാമല്ലോ
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍.
(F) ഓ.... നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത് തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
(M) എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍......
ഇവിടെ
3.... പാടിയതു: യേശുദാസ്
കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
(കളവാണി....)
കളവാണി നീയാദ്യം കണ്മുന്നില്‍ വന്നപ്പോള്‍
പല ജന്മം മുന്‍പേ നമ്മള്‍ പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിന്‍ കനലെന്റെ നെഞ്ചില്‍ നീറി... നെഞ്ചില്‍ നീറി
(കളവാണി....)
വളയില്ല തളയില്ല മാന്‍ കണ്ണില്‍ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു ഞാന്‍ തിരിച്ചറിഞ്ഞു
പൊയ്പ്പോയ ജന്മത്തിന്‍ പൊട്ടാത്ത ചരടിന്മേല്‍
മണിമുത്തേ വിധി നിന്നെ കോര്‍ത്തുവെച്ചു, കോര്‍ത്തുവെച്ചു
(കളവാണി......
കഥയൊന്നും പറയാതെ ഹൃദയങ്ങള്‍ അറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നു എന്നെ വിളിച്ചു തന്നു
എന്‍ മൌനഗാനത്തില്‍ പൊന്നോമല്‍ പൂവായി
ആത്മാവിന്‍ വനി നിന്നെ വിടര്‍ത്തി നിര്‍ത്തി, വിടര്‍ത്തി നിര്‍ത്തി
(കളവാണി ....)
ഇവിടെ
4. പാടിയതു: മോഹൻ സിതാര
പ്രണയകഥ പാടി വന്നു തെന്നല്‍
പ്രമദവനിയാടി നിന്നു മുന്നില്‍ (പ്രണയകഥ ....)
പൂവേ... ഉണരൂ....മൃദുലേ....
കാതര മിഴിയില്‍ കനവുകളേന്തി
കവിളിണയില്‍ നീ അണിയൂ നറു കളഭം
(പ്രണയകഥ........... മുന്നില്‍)
( പ്രണയകഥ........... മുന്നില്‍)
എന്‍ മാനസം പൊന്‍ വീണയായ് മീട്ടുവാനോ വന്നു നീ
എന്‍ ജീവിതം കല്‍ഹാരമായ് മാറ്റുവാനോ വന്നു നീ
ഓമല്‍ക്കിനാവേ......
രാഗങ്ങളും പൊന്‍ പൂക്കളും ചുണ്ടിലേന്തി പോരൂ നീ
(പ്രണയകഥ........... മുന്നില്‍)
പ്രണയകഥ........... മുന്നില്‍)
സ്വപ്‌നങ്ങള്‍ തന്‍ പൂവാടിയില്‍ പ്രേമഗാനം പാടി നീ
എന്നോര്‍മ്മ തന്‍ മൺവേദിയില്‍ ഹേമലതയായ് ആടി നീ
പൂവെണ്ണിലാവേ......
രാഗങ്ങളും മോഹങ്ങളും നെഞ്ചിലേന്തി പോരൂ നീ
പ്രണയകഥ പാടി വന്നു തെന്നല്‍
പ്രമദവനിയാടി നിന്നു മുന്നില്‍
പൂവേ... ഉണരൂ...മൃദുലേ.......
കാതര മിഴിയില്‍ കനവുകളേന്തി
കവിളിണയില്‍ നീ അണിയൂ നറു കളഭം
ഇവിടെ
5. പാടിയതു: യേശുദാസ് / ചിത്ര
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്‍റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ...
നീ പകലിനെ കൈവെടിഞ്ഞോ.....
നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍
നീങ്ങുകയാണോ നീ
അകലേ..... നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കുകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ..
ഓ..ഓ..ഓ......
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ.......
മാനസം ചുംബിച്ച മന്ദാരവല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍
നടനെന്നുമൊരു പാവയോ...
വിധി ചലിപ്പിക്കും വെറും പാവയോ...
ഓ..ഓ..ഓ..........
(സിന്ദൂരസന്ധ്യേ....)
ഇവിടെ
വീഡിയോ
6. പാടിയതു: ചിത്ര
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
മനസ്സിന്റെ വൃന്ദാവനിയില്‍ ചിലമ്പിട്ടു തുള്ളും കണ്ണാ ....
നിനക്കിതാ ജീവന്റെ തൂവെണ്ണ....
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )
കാളിന്ദീ തീരമുണര്‍ന്നൂ കങ്കേളി പൂക്കള്‍ വിടര്‍ന്നൂ ..(2)
ഓടക്കാര്‍വര്‍ണ്ണാ ഇനിയും വന്നതില്ല നീ ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍.......... നേദിച്ചു ഞാന്‍ )
നിന്നുടെ മുരളിക പാടീ..ഗോപകുമാരികള്‍ ആടീ ..(2)
എന്‍ മോഹചിന്തുകള്‍ ഇനിയും കേട്ടതില്ല നീ....
ആറ്റുനോറ്റു കാത്തിരിപ്പൂ ആരാധിക രാധികാ ..
(സ്നേഹത്തിന്‍....................... ജീവന്റെ തൂവെണ്ണ)
സാ.. സാസ സാസാ...ഗരിഗ സരി സനിരിസ നിരിസാ
നിസ രീരിരീ..സരി ഗാഗഗാ രിഗ മാമമാ ഗമ പാപപാ
ധനീസ സാസാസ..നീസ സാസാസ ..
ധനി നീനീനി ധനി നീനീനി രീഗ സാരി നീസ ധാനീ .
സാനീമാപ ഗ മ ധാ.. നീ... സാ...
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
സ്നേഹത്തിന്‍ പൂനുള്ളി പൂജിച്ചു ഞാന്‍
എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍
ഇവിടെ
വീഡിയോ