വീണപാടുമീണമായി
ചിത്രം: വാര്‍ദ്ധക്യപുരാണം
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍
പാടിയതു: കെ ജെ യേശുദാസ്
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........
മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)
വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......
ക്ലിക്
വിഡിയോ