ഇരുഹൃദയങ്ങളില്‍
ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍ [ 1987 } വി. ആർ. ഗോപിനാഥ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ &ചിത്ര കെ എസ്
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു...
ഓരൊ നിമിഷവും ഓരോ നിമിഷവുംഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോപുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍...
വിണ്ണില്‍ നീളെ പറന്നു പാടീ പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടീ തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസലാസവിലാസം...
ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു ....
ഇവിടെ
Showing posts with label ഒരു മെയ് മാസ പുലരിയില്‍ [1987] ഇരു ഹൃദയങ്ങളിൽ ഒന്നായ്. Show all posts
Showing posts with label ഒരു മെയ് മാസ പുലരിയില്‍ [1987] ഇരു ഹൃദയങ്ങളിൽ ഒന്നായ്. Show all posts
Tuesday, November 17, 2009
Subscribe to:
Posts (Atom)