Thursday, December 31, 2009
ബ്രഹ്മാസ്ത്രം [2008] യേശുദാസ്/ ശ്വേത
ശാന്തിയുടെ തീരങ്ങൾ രാവണനു...
ചിത്രം: ബ്രഹ്മാസ്ത്രം [ 2008 ] ബെന്നി ആശംസ
രചന: ശരത് വയലാർ
സംഗീതം: വിജയ് കൃഷ്ണ
പാടിയതു: യേശുദാസ് / ശ്വേത
ശാന്തിയുടെ തീരങ്ങൾ രാവണനു നൽകുന്നു
സീതയുടെ കണ്ണീരിൽ രാമ കഥ മായുന്നൊ?
ഭഗവാന്റെ സ്വന്തം നാട്ടിൽ
പക പുകയും ഓരോ നാളിൽ
നിണമണീയുമീറൻ മണ്ണിൽ നോവിൻ ശംഖുമായ് ..ഹരേ....
[ ശാന്തീയുടെ...
അവനവൻ സ്വാർഥനാകും
ധനവാന്റെ മന്ത്രം നാവിൽ
ഗുണപാഠമല്ലേ ഇന്നും വേദാന്തമായ്
കലഹമാണെങ്ങുമെങ്ങും
അധികാര മോഹം ചൂടും
പദയാത്ര കാണുന്നു നമ്മൾ നിസംഗരായി
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെ ഏതോ കൂട്ടിൽ [2]
സ്നേഹമെന്ന ബന്ധുവിന്റെ മനസ്സു മുറിയെ....
ദൈവം ദൂരെയേ... [ ശാന്തിയു ടെ
ഉയിരിലെ മൂല്യമെങ്ങോ അപമാന ഭാരം പേറി
വനവാസമായി എങ്ങെങ്ങോ ഏകാകിയായ്
ഉലകിലെ നീതിമാനോ രണഭൂവിലേതോ കോണിൽ
ശരശയ്യ മേലേ കേഴുന്നോ.. പൊലിഞ്ഞ പോലെ
മനസാക്ഷി ഇ ല്ലാതായി
മത ഭ്രാന്തു വല്ലാതായി [2 ]
കള്ളമന്ദഹാസമുള്ള കനിവിനുറവെ...
എന്തേ മൌനമായ്... [ ശാന്തിയുടെ....
ഇവിടെ
ലാപ്പ് റ്റോപ്പ് [ 2008 ] ശ്രീ വത്സൻ മേനോൻ
ഇളം നീല നീല മിഴികൾ....
ചിത്രം: ലാപ്പ് റ്റോപ്പ് [ 2008 ] രൂപേഷ് പാൾ
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: ശ്രീ വൽത്സൻ മേനോൻ
പാടിയതു: ശ്രീ വത്സൻ മേനോൻ
ഇളം നീല നീല മിഴികൾ
നിൻ തേങ്ങൽ ഓലും മിഴികൾ
എൻ അത്മ മൌനമേ നീ
കുളിർ വീണുറങ്ങുവാനായ്
അരികെ... മെല്ലെ പൊഴിയൂ....
[ ഇളം നീല നീല...[2]
ഈ രാവിലേതോ മൌനം
എൻ ജാലകത്തിൽ വന്നു
പൊൻ താരകങ്ങൾ വിരികെ
നിൻ നിസ്വനങ്ങൾ മറയെ
എൻ നെഞ്ചിതൊന്നു മുറിയും....[ ഇളം നീല നീല മിഴികൽ [2]
ഇവിടെ
വിഡിയൊ
Subscribe to:
Posts (Atom)