ഇതളില്ലാതൊരു പുഷ്‌പം...
ചിത്രം: ഫുട്ബോൾ [1982] രാധാകൃഷ്ണൻ
രചന: പൂവച്ചൽ ഖാദർ
സംഗീതം: ജോൺസൻ
പാടിയതു: കെ ജെ യേശുദാസ്
ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തിൽ അതിൽ നാണം
ആ നെഞ്ചിൻ താളങ്ങൾ
എൻ ജീവൽ സംഗീതം
പ്രശാന്തസംഗീതം...
(ഇതൾ...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിൻ മറുകിൽ തഴുകി...
മൗനം വാചാലമാക്കി നിൽക്കുമോരോ
നിനവിൻ ഇഴയിൽ ഒഴുകി...
വർണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിൻ ചിത്രം എഴുതാൻ...
(ഇതൾ...)
മണ്ണിൽ ആകാശം ചാർത്തി നിൽക്കുമേതോ
മഴവിൽ ചിറകും തഴുകി...
കന്യാശൈലങ്ങൾ മാറിലേന്തും ഹൈമ-
ക്കുളിരിൻ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിൻ ഗന്ധം മുഴുവൻ...
(ഇതൾ...)
2
മനസ്സിന്റെ മോഹം..
പാടിയതു: പി. സുശീല
മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്നമദാലസ നിമിഷങ്ങള്‍
വാടരുതീ മധു നിറയും പൂക്കള്‍
പ്രേമനിര്‍ഭര ഹൃദയങ്ങള്‍
നിറവും മണവും പുണരുമ്പോള്‍
നിറയും നിലവില്‍ രാഗലയം
മണിവീണയിലെ ഈണങ്ങള്‍
മനമറിയാതെയിതാ -പ്രിയനേ
മനസ്സിന്റെ മോഹം...
രാവും പകലും കൊഴിയുന്നു
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ -പ്രിയനേ
മനസ്സിന്റെ മോഹം....
വിഡിയോ മനസ്സിന്റെ മോഹം
Friday, January 15, 2010
സത്യം ശിവം സുന്ദരം [ 2000] ഹരിഹരൻ

ഇളമാൻ കണ്ണിലൂടെ...
ചിത്രം: സത്യം ശിവം സുന്ദരം [ 2000] റാഫി മെക്കാർടിൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയതു: ഹരിഹരൻ
ഗ ഗ ഗ പ രി സ നിധ സ സ രി
ഗ ഗ സ ധ നി പ
സ രി ധ സ സ രി
WALKING IN THE MOON LIGHT
I AM THINKING OF YOU
LISTENING TO THE RAIN DROPS
I AM THINKING OF YOU
ഇളമാൻ കണ്ണിലൂടെ
I AM THINKING OF YOU
ഇള നീർ കനവിലൂടെ
I AM THINKING OF YOU
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഓഹ് സലോമാ...[2]
ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം
അരികത്തു വന്നാൽ പാതിരാ പാൽകുടം
മുള്ളുള്ള വാക്കു മുനയുള്ള നോക്കു
കാണാത്തതെല്ലാം കാണുവാൻ കൌതുകം
ഉലയുന്ന പൂമെയ്യ്
മദനന്റെ വില്ലു
മലരമ്പു പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം
മൻസ്സിനുള്ളിൽ....
ഹെയ് സലോമ സലോമാ
സലോമാ.. ഹെയ് ഹെയ് സലോമ
സലോമാ സലോമാ...[ഇളമാൻ കനവിലൂടെ...
പതിനേഴിൻ അഴകു
കൊലുസിട്ട കൊഞ്ചൽ
ചിറകുള്ള മോഹം
കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നും തിടമ്പു
മിണ്ടുന്നതെല്ലാം പാതിരാ പൂമഴ
ചുണ്ടൊടു ചുണ്ടിൽ നുരയുന്ന ദാഹം
മെയ്യോടു ചേർത്താൽ ആറാട്ടു മേളം
അനുരാഗ മുല്ല്ല പന്തൽ കനവാലെ
ഹെയ് സലോമ സലോമാ സലോമാ
ഹെയ് ഹെയ് സലോമാ
സലോമാ സലോമാ.....ഗ ഗ.. [ഇളമാൻ കനവിലൂടെ...
ഇവിടെ
വിഡിയോ
ഗസൽ [1993] ചിത്ര

സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ...
ചിത്രം: ഗസൽ [1993] കമൽ
റ്റചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ എസ് ചിത്ര
സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)
നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ...ആ..( സംഗീതമെ..)
പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)
ഇവിടെ
വിഡിയോ
ചോര ചുവന്ന ചോര [ 1980] യേശുദാസ്

സുലളിത പദവിന്യാസം...
ചിത്രം: ചോര ചുവന്ന ചോര [ 1980] ജി. ഗോപാലകൃഷ്ണൻ
രചന: മുല്ലനേഴി
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
സുലളിത പദവിന്യാസം
സുമസമ മൃദു പത്മാസ്യം
മദന ഹൃദയ പരവേശം
നടന സദന പരിതോഷം ( സുലളിത..)
ചഞ്ചല ചഞ്ചല നൃത്ത തരംഗം
ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2)
ഉന്മദമാനസ മധുരാവേശം
മന്മഥ ലാലസ മണ്ഡപദേശം (സുലളിത..)
നൃത്യതി നൃത്യതി നൂപുരനാദം
ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2)
സദാപി സദാപി രചനാരഡിതം
ത്രികാല ഭയാദിഗമനാചരിതം (സുലളിത..)
ഇവിടെ
സന്ധ്യാവന്ദനം [ 1983] യേശുദാസ്

സ്വർണ്ണചൂഡാമണി ചാർത്തി
ചിത്രം: സന്ധ്യാവന്ദനം [ 1983] ശശികുമാർ
രചന: വയലാർ രാമവർമ്മ
സംഗീതം: എൽ പി ആർ വർമ്മ
പാടിയതു: കെ ജെ യേശുദാസ്
സ്വർണ്ണചൂഡാമണി ചാർത്തി
സ്വയം വര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാ സദനത്തിൽ
പുഷ്പസായകൻ കൂടെയെത്തി (സ്വർണ്ണ..)
മനസ്സു മനസ്സിന്റെ ശ്രവണ പുടങ്ങളിൽ
പ്രണയരഹസ്യങ്ങൾ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങൾ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞൂ
സരസീരുഹപ്പക്ഷി നാണിച്ചു പാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം(സ്വർണ്ണ..)
മലരിൽ മലർ പൂക്കും മധുവിധുരാത്രിയിൽ
മദനധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകൾ സിരകളെ പൊതിയുന്ന നിമിഷങ്ങൾ
ശൃംഗാര ലഹരിയിൽ തുഴഞ്ഞൂ
ഋതുസംഗമപ്പക്ഷി കാലത്തു പാടി
ഇനി നാളേ ഇനി നാളേ ഇനി നാളേ (സ്വർണ്ണ...)
ഇവിടെ
സരസ്വതീ യാമം [ 1980] യേശുദാസ്
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ...
ചിത്രം: സരസ്വതീയാമം [ 1980] മോഹൻ കുമാർ
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ്
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം
നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
അനുരാഗ രാഗതരംഗം....
(ശ്രീരഞ്ജിനി ...)
ഇന്നലെ കുളിരുള്ള രാത്രി വന്നു
കൂടെ കിന്നരഗായകൻ കാറ്റു വന്നു (2)
ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും
ഞാൻ വിശ്വഗായകനായിരുന്നു
ഞാൻ വിശ്വഗായകനായിരുന്നു....
(ശ്രീരഞ്ജിനി ...)
വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം
മണ്ണിൻ സുഗന്ധമായൂറി നിന്നു...(2)
ഏതോ പ്രതീക്ഷ തൻ ഏഴിലംപാലകൾ
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
(ശ്രീരഞ്ജിനി ...)
ചിത്രം: സരസ്വതീയാമം [ 1980] മോഹൻ കുമാർ
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ്
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം
നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
അനുരാഗ രാഗതരംഗം....
(ശ്രീരഞ്ജിനി ...)
ഇന്നലെ കുളിരുള്ള രാത്രി വന്നു
കൂടെ കിന്നരഗായകൻ കാറ്റു വന്നു (2)
ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും
ഞാൻ വിശ്വഗായകനായിരുന്നു
ഞാൻ വിശ്വഗായകനായിരുന്നു....
(ശ്രീരഞ്ജിനി ...)
വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം
മണ്ണിൻ സുഗന്ധമായൂറി നിന്നു...(2)
ഏതോ പ്രതീക്ഷ തൻ ഏഴിലംപാലകൾ
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
(ശ്രീരഞ്ജിനി ...)
Subscribe to:
Posts (Atom)