ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ...
ചിത്രം: സരസ്വതീയാമം [ 1980] മോഹൻ കുമാർ
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ്
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം
നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
അനുരാഗ രാഗതരംഗം....
(ശ്രീരഞ്ജിനി ...)
ഇന്നലെ കുളിരുള്ള രാത്രി വന്നു
കൂടെ കിന്നരഗായകൻ കാറ്റു വന്നു (2)
ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും
ഞാൻ വിശ്വഗായകനായിരുന്നു
ഞാൻ വിശ്വഗായകനായിരുന്നു....
(ശ്രീരഞ്ജിനി ...)
വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം
മണ്ണിൻ സുഗന്ധമായൂറി നിന്നു...(2)
ഏതോ പ്രതീക്ഷ തൻ ഏഴിലംപാലകൾ
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
(ശ്രീരഞ്ജിനി ...)
Showing posts with label സരസ്വതീയാമം 1980 യേശുദാസ് ... ശ്രീ രഞ്ജിനി സ്വര രാഗിണീ.... Show all posts
Showing posts with label സരസ്വതീയാമം 1980 യേശുദാസ് ... ശ്രീ രഞ്ജിനി സ്വര രാഗിണീ.... Show all posts
Friday, January 15, 2010
Subscribe to:
Posts (Atom)