“ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
ചിത്രം: അന്വെഷിച്ചു കണ്ടെത്തിയില്ല.
രചന: പി. ഭാസ്കരന്‍
സംഗീതം: ബാബുരാജ്
പാടിയതു: യേശുദാസ്.
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2)
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇവിടെ
വിഡിയോ
Wednesday, August 5, 2009
ചിന്താ വിഷ്ടയായ ശ്യാമള.....യേശുദാസ്
“ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
പാടിയത്h യേശുദാസ്
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ
ഈറന്‍നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍വിളി കേട്ടില്ലേ
മറുമൊഴി മിണ്ടീല്ലേ
കാതര മുകിലിന്റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറി നില്‍പ്പൂ കണ്ണീര്‍ത്താരം --(2)
വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലെ തഴുകാം ഞാന്‍
(ആരോടും മിണ്ടാതെ)
പ്രാവുകള്‍ കുറുകുന്ന കൂടിന്റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ --(2)
പരിഭവമെല്ലാം മാറിയില്ലേ ചാഞ്ഞുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു
(ആരോടും മിണ്ടാതെ)
ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
പാടിയത്h യേശുദാസ്
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ
ഈറന്‍നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍വിളി കേട്ടില്ലേ
മറുമൊഴി മിണ്ടീല്ലേ
കാതര മുകിലിന്റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറി നില്‍പ്പൂ കണ്ണീര്‍ത്താരം --(2)
വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലെ തഴുകാം ഞാന്‍
(ആരോടും മിണ്ടാതെ)
പ്രാവുകള്‍ കുറുകുന്ന കൂടിന്റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ --(2)
പരിഭവമെല്ലാം മാറിയില്ലേ ചാഞ്ഞുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു
(ആരോടും മിണ്ടാതെ)
ചൂള... യേശുദാസ്
താരകേ മിഴി ഇതളില്‍ കണ്ണീരുമായ്..
ചിത്രം: ചൂള
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
താരകേ...
മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....
അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ..
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ..
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...
(താരകേ)
നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...
(താരകേ)
ചിത്രം: ചൂള
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
താരകേ...
മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....
അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ..
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ..
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...
(താരകേ)
നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...
(താരകേ)
മില്ലെനിയം സ്റ്റാര്‍സ് (2000) ഹരിഹരന്‍-യേശുദാസ്

“ പറയാന്‍ ഞാന്‍ മറന്നു...
ചിത്രം: മില്ലെനിയം സ്റ്റാര്‍സ് [2000]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് / ഹരിഹരന്‍
പറയാന്‍ ഞാന്‍ മറന്നു സഖീ...
പറയാന്‍ ഞാന്‍ മറന്നു...
എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.
സജനീ മെ തെരാ സജനാ’
മൈനെ ദേഖാ ഹെ ഏക് സപ് നാ
എക് ഫൂലോം ഭരി വാഡി
എക് ചോട്ടാ സാ ഘര്‍ അപ് നാ [സജനീ മെ തെര സജനാ....
രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും
നിലവിളക്കിന്‍ തിരി താഴ്ത്തിയിട്ടും
മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.
സാസ്സോമെ തൂ... ധട്ക്കന്‍ മെ തൂ
മെരെ വദന്‍ മെ തെരീ കുഷ് ബൂ
തുജ് കോ ഹീ മാനൂന്‍..{സജനീ മെ തെരാ...
താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും
ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണി മുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു
പറയാന്‍ ഞാന്‍ മറന്നു.......
ചന്ദ്രകാന്തം.. യേശുദാസ്
“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍
ചിത്രം: ചന്ദ്രകാന്തം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ആ.ആ..ആ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി (2)
ആയിരം ഉന്മാദ രാത്രികള്‍ തന്‍ ഗന്ധം
ആത്മ ദളത്തില്‍ തുളുമ്പി (2)
(ആ നിമിഷത്തിന്റെ)
നീയുറങ്ങുന്ന നിരാലംബ ശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ ആ ആാ..(2)
രാഗ പരാഗമുലര്‍ത്തുമാ തേന്‍ ചൂടി
പൂവിലെന്‍ നാദം എഴുതി
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി
ദാഹിക്കുമെന്‍ ജീവ തന്തുക്കളില്‍
നവ്യ ഭാവ മരന്ദം വിതുമ്പി
താഴ്‌വരയില്‍ നിന്റെ പുഷ്‌പ തല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
ചിത്രം: ചന്ദ്രകാന്തം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ആ.ആ..ആ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി (2)
ആയിരം ഉന്മാദ രാത്രികള്‍ തന്‍ ഗന്ധം
ആത്മ ദളത്തില്‍ തുളുമ്പി (2)
(ആ നിമിഷത്തിന്റെ)
നീയുറങ്ങുന്ന നിരാലംബ ശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ ആ ആാ..(2)
രാഗ പരാഗമുലര്‍ത്തുമാ തേന്‍ ചൂടി
പൂവിലെന്‍ നാദം എഴുതി
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി
ദാഹിക്കുമെന്‍ ജീവ തന്തുക്കളില്‍
നവ്യ ഭാവ മരന്ദം വിതുമ്പി
താഴ്‌വരയില്‍ നിന്റെ പുഷ്‌പ തല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
പരീക്ഷ (1967) എസ്. ജാനകി
“അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചിത്രം: പരീക്ഷ (1967)
രചന: പി ഭാസ്ക്കരൻ
സംഗീതം: ബാബുരാജ്
പാടിയതു: എസ് ജാനകി
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍)
ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍(ഏതു)
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..)
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ?(അവിടുന്നെന്‍..)
വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ?
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)
ചിത്രം: പരീക്ഷ (1967)
രചന: പി ഭാസ്ക്കരൻ
സംഗീതം: ബാബുരാജ്
പാടിയതു: എസ് ജാനകി
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍)
ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍(ഏതു)
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..)
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ?(അവിടുന്നെന്‍..)
വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ?
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)
സമ്മര്‍ ഇന്‍ ബെത് ലഹേം..
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു...
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ശ്രീനിവാസ്,സുജാത
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം... (എത്രയോ ജന്മമായ് ..
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ (എത്രയോ ജന്മമായ്
പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മമായ്
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ശ്രീനിവാസ്,സുജാത
എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
ഉം... (എത്രയോ ജന്മമായ് ..
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ (എത്രയോ ജന്മമായ്
പൂവിന്റെ നെഞ്ചില്‍ തെന്നല്‍ മെയ്യും
പൂര്‍ണേന്ദു പെയ്യും വസന്തം
മെയ് മാസ രാവില്‍ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍ (എത്രയോ ജന്മമായ്
സമ്മര്‍ ഇന്‍ ബേത്‌ലഹേം ...യേശുദാസ്
"ഒരു രാത്രി കൂടി വിട വാങ്ങവേ
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ്
(മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!)
ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ
നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ്
(മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!)
ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ
നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി
ഒരു കുടകീഴില്‍.... യേശുദാസ്
“അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കള്‍....
ചിത്രം: ഒരു കുടക്കീഴില്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ {മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.. അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
ചിത്രം: ഒരു കുടക്കീഴില്‍
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ {മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.. അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
Subscribe to:
Posts (Atom)