Powered By Blogger
Showing posts with label സമ്മര്‍ ഇന്‍ ബെത് ലഹെം...യേശുദാസ്.. Show all posts
Showing posts with label സമ്മര്‍ ഇന്‍ ബെത് ലഹെം...യേശുദാസ്.. Show all posts

Wednesday, August 5, 2009

സമ്മര്‍ ഇന്‍ ബേത്‌ലഹേം ...യേശുദാസ്

"ഒരു രാത്രി കൂടി വിട വാങ്ങവേ


ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ്

(മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!)

ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)

പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ
നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി