
ആൽബം: ഇനിയെന്നും [2004]
രചന; ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻ
1. പാടിയതു:: വിധു പ്രതാപ്
ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതീ
ആരെയോ കാതോര്‍ത്തിരുന്ന ഞാനെപ്പോഴോ
നിന്‍ മുഖം കണി കണ്ടുണര്‍ന്നുവല്ലോ
ഏതോ ശരത്‌കാല വര്‍ഷബിന്ദുക്കളായ്
നീലനിലാവിന്റെ തൂമന്ദഹാസമായ്
വെള്ളരിപ്രാവിന്റെ നിത്യ നൈര്‍മല്യമായ്
പൂവായ് പരാഗമായ് പൂന്തെന്നലായ്
വന്നു നീയെന്നെ തലോടിയല്ലോ
(ഞാനറിയാതെ)
ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്‍
ശാരിക പാടിയ സൗവര്‍ണ്ണഗീതമായ്
നിത്യാനുരാഗത്തിന്‍ ദിവ്യസംഗീതമായ്
സത്യമായ് മുക്തിയായ് സന്ദേശമായ്
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ
(ഞാനറിയാതെ..)
AUDIO
2. പാടിയതു: ചിൻമയീ
ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ..
എനിയ്ക്കു മാത്രം എനിയ്ക്കു മാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം നിന്‍ ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം
എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാ മയൂരമാകും
ഞാനൊരു ദേവാംഗനയാകും
(ഓ പ്രിയനേ)
സായൂജ്യം ഇതു ജന്മസാഫല്യം
ഏതോ സുകൃത സോപാനഗീതം
എന്നാത്മ നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ എന്നിലലിയൂ
ഈ നിര്‍വൃതി എനിയ്ക്കു മാത്രം
(ഓ പ്രിയനേ)
AUDIO
3. പാടിയതു: കാർതിക്ക് & പ്രവീണ
പൊന്നല്ലേ നീയെന്‍ പൊന്നിന്‍കുടമല്ലേ
തങ്കമല്ലേ നീയെന്‍ തങ്കക്കൊലുസ്സല്ലേ
പിണങ്ങാതിരുന്നാല്‍ പാര്‍വണ ശശിലേഖ
പോലൊരു സുന്ദരീ ശില്‍പ്പമല്ലേ
നീയപ്സര രാജകുമാരിയല്ലേ
കനവല്ലെ നീയെന്‍ കണിമലര്‍ തിങ്കളല്ലേ
കവിതയല്ലേ നീയെന്‍ കനക മയൂരമല്ലേ
ഒന്നരികത്തു ഞാനെത്തിയാലോ
ചുംബനപ്പൂക്കളാല്‍ മൂടിയേനേ
ആശ്ലേഷമധുരിമ നുകര്‍ന്നേനേ
(പൊന്നല്ലേ..)
പ്രാണനല്ലേ നീ പ്രാണന്റെ സ്പന്ദമല്ലേ
രാഗമല്ലേ നീയെന്‍ ആത്മദാഹമല്ലേ
ഞാനും നീയും ചേര്‍ന്നിരുന്നെങ്കിലോ
ഇവിടം വൃന്ദാവനമായേനേ
ഞാന്‍ നീരദവര്‍ണ്ണനായ് മാറിയേനേ
(പൊന്നല്ലേ... )
AUDIO
4. പാടിയതു: മധു ബാലകൃഷ്ണൻ
പ്രണയവസന്തമേ എന്നാത്മഹര്‍ഷമേ
ഇനിയെന്തു പാടണം ഞാന്‍
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
എന്റെ അനുരാഗം അറിയിക്കുവാന്‍
സ്നേഹവാല്‍സല്യം അറിയിക്കുവാന്‍
ഇനിയെന്നും ഇനിയെന്നുയെന്നുമെന്‍
ഹൃദയവികാരങ്ങള്‍ അറിയിക്കുവാന്‍
നാണത്തിന്‍ താമരനൂലിഴകോര്‍ത്തെന്റെ
ഹൃദയത്തില്‍ ദീപം തെളിച്ചതല്ലേ നീ
കാവ്യസുഗന്ധിയായ് വന്നതല്ലേ
എന്നാത്മ സംഗീതധാരയില്‍ നീയെന്നും
അമൃതതരംഗിണി രാഗമല്ലേ
ഇനിയെന്നും ഇനിയെന്നുമെന്നും
അമൃതതരംഗിണി രാഗമല്ലേ
(പ്രണയ..)
ആരോ എന്നെ സ്നേഹിച്ചിരുന്നിരിക്കാം
എല്ലാം പങ്കിട്ടിരുന്നിരിക്കാം
ഓര്‍മ്മകളിന്നും ബാക്കിയാകാം
എങ്കിലുമിന്നിനി എല്ലാമെല്ലാം
നീയെന്ന വര്‍ണ്ണവസന്തമല്ലേ
ഇനിയെന്നും ഇനിയെന്നുമെന്നും
നീയെന്ന വര്‍ണ്ണവസന്തമല്ലേ
(പ്രണയ...)
AUDIO
5, പാടിയതു: അഫ്സൽ
പ്രിയസഖീ എന്‍ പ്രണയിനീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ മധുരമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
അനുപമസുന്ദരനിമിഷമെന്ന്
അസുലഭനിര്‍വൃതി പകരുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖീ എന്‍ ആത്മസഖീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയസഖീ ..)
പ്രിയസഖീ എന്‍ പ്രാണസഖീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ അനഘമെന്ന്
മായ്ച്ചാലും മായാത്തൊരോര്‍മ്മയെന്ന്
തീര്‍ത്താലും തീരാത്ത ദാഹമെന്ന്
അണച്ചാലും അണയാത്ത ദീപമെന്ന്
(പ്രിയസഖീ...)
AUDIO
6. പാടിയതു: ആഷാ മേനോൻ
പ്രിയതമനേ എന്‍ സ്നേഹിതനേ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ മധുരമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
അനുപമ സുന്ദരനിമിഷമെന്ന്
അസുലഭനിര്‍വൃതി പകരുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയതമനേ..)
പ്രിയതമനേ എന്‍ ഗായകനേ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയതമനേ...)
സ്നേഹിതനേ എന്‍ സ്നേഹിതനേ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ അനഘമെന്ന്
മായ്ച്ചാലും മയാത്തൊരോര്‍മ്മയെന്ന്
തീര്‍ത്താലും തീരാത്ത ദാഹമെന്ന്
അണച്ചാലും അണയാത്ത ദീപമെന്ന്
(പ്രിയതമനേ...)
AUDIO
7. പാടിയതു: മധു ബാലകൃഷ്ണൻ / ഗായത്രി
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍ നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം..
(അരികില്‍)
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും വിലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം..
(അരികില്‍)
AUDIO
8. പാടിയതു: ജ്യോത്സ്ന
ഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ
എങ്ങോ കൊതിച്ചതാം വല്‍സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കു നല്‍കി
സൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍ കീഴടക്കി
താങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊ
താരട്ടിനീണമായ് മാറിയല്ലോ
(ഇത്രമേല്‍ ..)
ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്‍മ്മല്യം
അന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നു
നന്മതന്‍ ആര്‍ദ്രമാം ഭാവഗീതംപോലെ
നിന്നെ നോക്കി ഞാന്‍ നിന്നിരുന്നു
സഫലമായ് ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല്‍ പ്രതീക്ഷയായി
(ഇത്രമേല്‍ ..)
AUDIO