
ചിത്രം: ഇംഗ്ലീഷ് മീഡിയം [ 1999 ] പ്രദീപ് ചൊക്ലി
താരനിര: മുകേഷ്, ശ്രീനിവാസൻ, നെടുമുടി വേണു,പ്രവീണ, കൊച്ചിൻ ഹനീഫ, കെ.പി.ഏ.സി.ലളിത,
സംഗീത, രസിക...
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
1. പാടിയതു: യേശുദാസ്: കെ ജെ യേശുദാസ്
തുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ
വിതുമ്പും വേദനകൾ ..പ്രിയേ ഞാനൊപ്പിയെടുക്കാം...
കിലുങ്ങും പൊന്നലകൾ മിനുങ്ങും പൂമൊഴികൾ
കലങ്ങും ഗദ്‌ഗദവും അഴകേ അഴകേ [2 ]..(തുളുമ്പും)
താഴ്‌ന്നലിഞ്ഞൊഴുകും പുഴതൻ മാറിൽ
ചേർന്നിറങ്ങും മഞ്ഞുപോലെ
പ്രേമസഖീ നിൻ പൂമടിയിൽ
പ്രിയമോടെൻ സ്വപ്‌നമുറങ്ങും
പ്രാണനെ ഞാൻ തഴുകിയുറക്കും[2]...(തുളുമ്പും)
മൂകമായിരിളും മനസ്സിന്നുള്ളിൽ
മൺവിളക്കിൻ തിരി പോലെ
പ്രേമവതീ നിൻ പൂഞ്ചൊടിയിൽ
പ്രിയഭാവം കണ്ടു മയങ്ങും
പ്രാണനിൽ നീ ഒഴുകിയിറങ്ങും[2] ...
ഇവിടെ 2. പാടിയതു: യേശുദാസ്
വെയിലിന്റെ ഒരു തൂവൽ മാത്രം മറന്നിട്ട്
വേനൽക്കിനാക്കിളി കൂടൊഴിഞ്ഞു
ഒരു തുള്ളി നീല നിലാവെളിച്ചം തേടി
വാനിന്റെ ഇരുളിൽ തളർന്നലഞ്ഞു
(വെയിലിന്റെ)
സന്ധ്യയും നക്ഷത്രരാത്രിയുമാച്ചെറു-
സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു
കാറ്റിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ
കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു
(വെയിലിന്റെ)
ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകൾ
പിഞ്ചിളം കൊഞ്ചലാൽ പരിഹസിച്ചു
നോവും കിനാവുമായ് മെല്ലെയാ രാപ്പാടി
മഞ്ഞുനീർത്തുള്ളിപോൽ മാഞ്ഞുപോയി
(വെയിലിന്റെ...
ഇവിടെ വിഡിയോ 3. പാടിയതു: പട്ടണക്കാട് പുരുഷോത്തമൻ
അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)
അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
മുടിത്തുമ്പു മൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)
എന്തിനെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കേ
മലർക്കണ്ണാ കേൾപ്പു നിൻ വേണുഗാനം
(അനുരാഗ...)
ഇവിടെ വിഡിയോ 4. പാടിയതു: ഡെലീമ
നിലാവോ നീൾമിഴിത്താമരയില്‍
കിനാവോ ചെമ്പനീർ പൂങ്കവിളിൽ (2)
ചിരിയൂറും ചുണ്ടുകളിൽ തിരതല്ലും തേനലയിൽ
ദേവകാവ്യമോ വരരാഗ മന്ത്രമോ
(നിലാവോ.....)
ആദ്യമായ് കണ്ടപ്പോൾ തേൻനിലാ പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് (2)
അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു
കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു
കൂട്ടിലാഴുന്നു...
(നിലാവോ.....)
തനാനാ താനനാ താനന
ലല്ലാലാ ലാലല ലാലാല
മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം
മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേൻ (2)
കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാവും നീ
രതിസുഖ സാരം പകരും യദുകുല രാജനാവും നീ
രാജനാവും നീ
(നിലാവോ.....)
ഇവിടെ 5. പാടിയതു: എം.ജി. ശ്രീകുമാർ
താന്നാനാ തന്നനാനിനാ തന്നിനാനിനാ തന്നനാനനാ
ചൊല്ലീടാം സുല്ല് സുന്ദരി
വില്ലെടുത്തു തല്ലിടല്ലേ നല്ല പെണ്മണി
അമ്പമ്പോ രംഭയാണിവൾ
വമ്പെടുത്തു തുള്ളിവന്ന കൊമ്പനാനയോ
മത്തഗാമിനി നൃത്തമാടി വാ
മുത്തു പോലെ വാ മുത്തമേകിടാൻ
ചിട്ടയോടേ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടിയോ ഹോയ്
(ചൊല്ലീടാം സുല്ല്....)
റോക്ക് ആൻഡ് റോളിലോ ബ്രേയ്ക്ക് ചോടിലോ
റോമിയോമാരായി കൂടിയാട്
റോസ് മേരിയോ റോയൽ ലേഡിയോ
റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ
കല്യാണീ നില്ലു നാണി ഹാ
മെല്ലെ വാണി ചൊല്ലു റാണീ
തള്ളിയോടി വാ തുള്ളിയാടി വാ
തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്
ചൊല്ലീടാം സുല്ല്....)
സൂര്യകാന്തിയെ ആര്യംഗംഗയേ
വീര്യമാർന്ന കൺകളിൽ ശൗര്യമാണോ
തണ്ടുകാരിയെ ചെണ്ടുമല്ലിയെ
ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ
ഫോക്ക് ഡാൻസോ ഫോറിൻ ഡാൻസോ
ഫോമിലാടി പോണ ലേഡി
ഉണ്ണിയാർച്ചയോ ഝാൻസി റാണിയോ
തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്
ചൊല്ലീടാം സുല്ല്....)
ഇവിടെ 6. പാടിയതു: ബ്ജു നാരായൺ/ ഡലീമ
വെള്ളാരംകുന്നത്ത് തിങ്കളിതാ പൊങ്ങുന്നേ
വെള്ളിപ്പൂം കൊലുസ്സിട്ടു പെണ്ണാളും തുള്ളുന്നേ (2)
തുള്ളാരം തുള്ളി വരും കുഞ്ഞിക്കിളി പാറുന്നേ
തുള്ളിയോടിയും ചിന്തു പാടിയും
തുള്ളിയാടിടാം നമ്മൾക്കാഘോഷം
(വെള്ളാരംകുന്നത്ത്...)
മനമിന്നൊരു തേന്മാവ് മയിലാടും പൂങ്കാവ്
കടലോര പൂവലയിൽ കളിയാടും പൂന്തോണി
ഇനി നാവിൽ പാട്ടുണ്ട് ദ്രുതതാള ചോടുണ്ട്
മണിനാഗം പോലഴകായ് ഉടലാടും ചേലുണ്ട്
കളിയാടും പൈങ്കിളിയേ ........
ഇട നെഞ്ചിൽ കനിവില്ലേ ഇണ പാടും പാട്ടില്ലേ
വെട്ടു താളമായ് ഒത്തു ചേർന്നു നാം നൃത്തമാടിടാം ചേലിൽ
(വെള്ളാരംകുന്നത്ത്...)
മധു പെയ്യും പുഷ്പങ്ങൾ വരവേൽക്കും താലങ്ങൾ
കണിവാഴ തൊങ്ങലുകൾ കനവൂറും പൊന്നലകൾ
ശ്രുതി മൂളി ചാഞ്ചാട് മണിവർണ്ണ പൂമ്പാറ്റേ
നുര ചിന്നും ചിരിയോടെ നിറയുന്നു തേൻ ചോല
കളിവാക്കിൻ കിങ്ങിണിയോ...
ലയമാർന്ന പൂവിനകം ലാവണ്യ തേൻകൂട്
പ്രേമലോലനായ് രാഗരൂപനായ് ഓളമാർന്നു വാ പൂങ്കാറ്റേ
(വെള്ളാരംകുന്നത്ത്...)
ഇവിടെ