Powered By Blogger
Showing posts with label വിധി 1968 യേശുദാസ് അമൃതം പകർന്ന രാത്രി. Show all posts
Showing posts with label വിധി 1968 യേശുദാസ് അമൃതം പകർന്ന രാത്രി. Show all posts

Monday, December 7, 2009

വിധി 1968 യേശുദാസ്



ലക്ഷ്മികാന്ത് പ്യാരെലാൽ



അമൃതം പകർന്ന രാത്രി... അനുഭൂതി പൂത്ത രാത്രി


ചിത്രം: വിധി [ 1968 ] ഏ.സലാം
രചന: വയലാർ രാമവർമ്മ
സംഗീതം: ലക്ഷ്മികാന്ത് പ്യാരെലാൽ
പാടിയത്: കെ ജെ യേശുദാസ്


അമൃതം പകർന്ന രാത്രി
അനുഭൂതി പൂത്ത രാത്രി
വിടരും നീ അഴകേ
വിടരും നീ അഴകേ

മുകിൽ പുൽകും ഇന്ദു കലയായ്
എൻ ഗാന ഗഗനമാകെ
വിടരും നീ അഴകേ
വിടരും നീ അഴകേ

കവിതാ നദീതടങ്ങൾ
പ്രിയദർശിനീ വനങ്ങൾ
നിന്നെ വിടർന്ന പൂവേ
തിരയുന്നിതെൻ കിനാക്കൾ
ഓ.......

ഹിമശംഖുമാല ചാർത്തി
ഉടലാകെ കുളിരു കോരി
വിടരും നീ അഴകേ
വിടരും നീ അഴകേ

ഇതുപ്രേമ സുരഭീ മാസം
കതിർവീശി മന്ദഹാസം
ഒരു വീണതേടുമീ ഞാൻ
അനുരാഗ മൌന ഗാനം
ഓ......

എൻ ഹൃദയസിന്ധു മേലേ
ഒരുഗാനഹംസമായി
ഒഴുകും നീ അഴകേ
ഒഴുകും നീ അഴകേ... [അമൃത...