Thursday, June 24, 2010
തൂവല്‍ക്കൊട്ടാരം [ 1996 ] യേശുദാാസ്, ചിത്ര [4]
ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
താരങ്ങൾ: ജയറാം, ദിലീപ്, മഞ്ജു വാര്യർ, മുരളി, ഇന്നസന്റ്, സുകന്യ, ബിന്ദു പണിക്കർ
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
1. പാടിയതു: യേശുദാസ് / ചിത്ര
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയിൽ
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയിൽ
സോപാനസന്ധ്യ നീളേ കനകമൊഴുകീ
(സിന്ദൂരം)
കർണ്ണികാരപല്ലവങ്ങൾ താലമേന്തി നിൽക്കയായ്
കൊന്നപൂത്ത മേടുകൾ മഞ്ഞളാടി നിൽക്കയായ്
കാൽച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവിൽ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിൻ സ്‌ത്രീധനമായ് പൂക്കാലം
(സിന്ദൂരം)
കേശഭാരമോടെയിന്ന് കളിയരങ്ങുണർന്നുപോയ്
പഞ്ചവാദ്യലഹരിയിൽ പൊൻതിടമ്പുയർന്നുപോയ്
മാരിവില്ലു ചൂടിനിന്നു വർഷമേഘസുന്ദരി
കരളിൽ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേൽക്കും ചാരുതയിൽ
സുന്ദരമൊരു കാമനയുടെ
പനിനീർക്കുട നീർത്തുകയായ് പൊന്നോണം
(സിന്ദൂരം)
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
തങ്കനൂപുരമോ
ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലില്‍ നീയുണര്‍ത്തിയ
സ്‌നേഹമര്‍മ്മരമോ മൗനനൊമ്പരമായ്
(തങ്കനൂപുരമോ)
നിഴലകന്നൊരു വീഥിയില്‍
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെയിലില്‍ വാടാതെ
മഴയില്‍ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിലാ
സ്വപ്‌നസൗധമുടഞ്ഞു പോയ്
(തങ്കനൂപുരമോ)
തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകള്‍
തനിയെ മായുകയായ്
മിഴികള്‍ നിറയാതെ
മൊഴികള്‍ ഇടറാതെ
യാത്ര ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിലാ
സന്ധ്യ മെല്ലെയലിഞ്ഞു പോയ്
(തങ്കനൂപുരമോ)
ഇവിടെ
വിഡിയോ
4. പാടിയതൂ: യേശുദാസ്
പാര്‍വ്വതീ മനോഹരീ
പാര്‍വ്വണം സുധാമയം
നടനവേദിയായ് ശ്രീശൈലം
നന്ദിമൃദംഗലയം പ്രണവനാദമഴയായ്
പാര്‍വ്വതീ...
കഞ്ജബാണന്നമ്പെയ്‌തൂ
പൊന്‍വസന്തം മിഴി തുറന്നു
കയ്യിലേന്തും മാന്‍പേടയായ്
അരനു ഹൃദയജതികളുയര്‍ന്നൂ
ശൃംഗാരപ്പദംപോലെ ഹിമഗിരി
മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍
പ്രണയം പ്രിയമാനസത്തില്‍
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം
മണിനാഗഭൂഷ ദേവ ദേവ
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം
പാര്‍വ്വതീ...
നടനമാടീ നടരാജന്‍
സാന്ദ്രമൊഴുകീ പ്രണയപദം
നാരദവീണാതന്ത്രികളില്‍
ശിവദമധുരസ്വരങ്ങളുയര്‍ന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര ഹര-
ലീലാവിലാസങ്ങളുണരുമ്പോള്‍
ഉലകില്‍ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം
ഭസ്മാംഗരാഗ പാഹി പാഹി
രാജാധിരാജ ഭാവയാമി തവനടനം
ശിവസുന്ദരേശ വാമദേവ
ലോകാധിനാഥ ശോധയാശു മമഹൃദയം
(പാര്‍വ്വതീ)
ഇവിടെ
വിഡിയോ
സുകന്യ
ബോണസ്:
ആരോ വിരൽ നീട്ടി... യേശുദാസ്...
വിഡിയോ
ഏഴിലമ്പാല കടവിൽ... യേശുദാസ്
വിഡിയോ
യേശുദാസ് തെലുങ്കു ഗാനം
വിഡിയോ
Subscribe to:
Posts (Atom)