
ചിത്രം: തോക്കുകള്‍ കഥ പറയുന്നു> [ 1968 ] കെ. എസ്. സേതുമാധവന്‍
താരനിര: സത്യൻ, പ്രേം നസീർ, ഉമ്മർ, ജയഭാരതി, ശാന്താ ദേവി,അമ്മിണി, മാള,
മുതുകുളം, നെല്ലിക്കോടു ഭാസ്കരൻ...
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
1. പാടിയതു: യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )
ആയിരം ഉമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലി തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു)
ഇവിടെ
2. പാടിയതു: പി. ജയചന്ദ്രൻ
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)
അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)
ഇവിടെ
3. പാടിയതു: യേശുദാസ്
പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി
മൂടൽ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ
നിത്യകാമുകി........ നിത്യകാമുകി
നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)
നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ, എഴുന്നേൽക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)
ഇവിടെ
വിഡിയോ
4. പാടിയതു: യേശുദാസ്
കണ്ണുകള്‍ അജ്ഞാത സങ്കല്‍പ്പ ഗന്ധര്‍വ്വ മന്ദിരത്തിന്‍
കലാജാലക പാളികള്‍
തന്നെ തുറന്നു ഹൃദയങ്ങളങ്ങനെ
തമ്മില്‍ പുണരുന്നു ശരമെയ്തു മന്മഥന്‍
മന്ദസ്മിതങ്ങള്‍ മനസ്സിലാദ്യം പൂത്ത
വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയുന്ന ചുണ്ടുകള്‍
പ്രേമചിത്രങ്ങള്‍ വരച്ചു തളിരിട്ട
രോമഹര്‍ഷങ്ങളില്‍ സ്വപ്നരേണുക്കളാല്‍
ചക്രവാളത്തിന്‍ കുടക്കീഴില്‍ ആ പ്രേമ
ചക്രവാളങ്ങള്‍ രചിച്ച സ്വര്‍ഗ്ഗങ്ങളില്‍
മുത്തുച്ചിലമ്പണിഞ്ഞെത്ര നൃത്തം വെച്ചു
മുഗ്ധാനുഭൂതികള്‍ മാളവകന്യകള്‍
5. പാടിയതു: സുശീല
ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം
ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍
നടതുറന്നിരുന്നൊരു കാലം
പൂപോലുള്‍ലൊരു പുലയിപ്പെണ്ണിനെ
പൂജാരി മയക്കിയെടുത്തു......
പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍
പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍
പുലയന്‍.. മകളേ... ബലിക്കല്‍പ്പുരയില്‍
കുരുതികൊടുത്തു കുരുതികൊടുത്തു
അടഞ്ഞുകിടക്കുമാ ക്ഷേത്രത്തില്‍
അവളുടെ ചിലമ്പൊലി കേള്‍ക്കാം
പാതിരയായാല്‍ കാണാം അവിടെ
തീപാറും അവളുടെ മിഴികള്‍
ഇവിടെ