
ചിത്രം: ഇലക്ക്ട്രാ [2010] ശ്യാമപ്രസാദ്
താരനിര: പ്രകാശ് രാജ്, മനീഷാ കൊയിറാള, നയന്താര, സ്രീകുമാർ, ബിജു മേനോൻ,
ദിനൊ മോരിയ, കെ.പി.ഏ.സി. ലളിത, ശ്രുതി മേനോൻ...
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: അൽഫോൻസ് ജോസഫ്
1. പാടിയതു: ഗായത്രി
അരികില്‍ വരൂ ഈ രാവില്‍ ...
മധുരിതമാം നോവായ്
ഈറന്‍ നിലാപ്പൂകൊണ്ടു മൂടി
ദാഹാര്‍ത്തയായ് താഴ്വര ...
നിറഞ്ഞു നില്‍ക്കും നിന്‍ മൌനം
നനച്ചതെന്തേ കൺപീലി ....
വിദൂരതീരം തേടുന്നൂ...
നിശീഥമാകും തോണി
വസന്തമായി...
വാതില്‍ക്കല്‍ ഏതോ
കാലൊച്ച നീ കേട്ടുവോ
പ്രഭാതമായി വനമാകെ ...
അരികില്‍ വരൂ ഈ രാവില്‍ ...
മധുരിതമാം നോവായ്
ഈറന്‍ നിലാപ്പൂകൊണ്ടു മൂടി
ദാഹാര്‍ത്തയായ് താഴ്വര ...
അരികില്‍ വരൂ...
ഇവിടെ
വിഡിയോ
2. പാടിയതു: സയോനാരാ ഫിലിപ്പ്
എകാകിയായി...വേഴാമ്പലേ നീ ..
തേടീ തീരങ്ങളോ...ആകാശമോ..താഴ്വാരമോ ..
എങ്ങോ മറഞ്ഞൊരു പൂക്കാലം വഴിയില്‍ മറന്നൊരു മന്ദാരം
മായും നദിയുടെ ഓര്‍മ്മപോൽ ഈ വേനല്‍ മണലിലെ പാടുകള്‍
ഇനി നോവിന്‍ മറുകര മായാനിലവറ തേടും
നിനവുകളേ പോരൂ
പുതിയൊരു പകലിന്‍ വെൺതൂവല്‍പ്പൂ വിതറൂ ജനലരികില്‍
ഈ വനവീഥികളില്‍ ഇരുളിന്‍ ദാഹമിതാളുമ്പോൾ
ഓര്‍മ്മകളായ് മനസ്സില്‍ നിറയെ തിരുമുറിവെരിയുമ്പോൾ
മറവികള്‍ മൂടും വെണ്ണീറില്‍
കനലുകള്‍ തേടും രാവിന്‍ വിരലുകളിൽ തഴുകൂ ..
തഴുകൂ പകലൊളീ നീ...
കാടുകള്‍ പൂത്തുലയും മദമായ് ചിറകുകളുണരുമ്പോള്‍
ആഴക്കടലാളും ഉടലിന്‍ തിരകളിരമ്പുമ്പോള്‍
നിഴല്‍മഷിയാലേ സന്ധ്യേ നീ ഇരുവഴി തേടും
രാവായ് പകലൊളിയായ് എഴുതീ...
എഴുതിയിതാ മൌനം...ഏകാകിയായ് അകലേ ...
എങ്ങോ മറഞ്ഞൊരു പൂക്കാലം..വഴിയില്‍ മറന്നൊരു മന്ദാരം
ഏകാകിയായ്...ഏകാകിയായ്...
വേഴാമ്പലേ ....വേഴാമ്പലേ
തേടീ തീരങ്ങളോ...ആകാശമോ ..താഴ്വാരമോ...
ഇവിടെ
വിഡിയോ

3. പാടിയതു: അൽഫൊൻസ് [രചന:റാഫീക്ക് അഹമ്മദ് , ഷെൽറ്റൺ പിൻഹീറൊ]
“ ലെറ്റ് അസ് ഡാൻസ്....”
ഇവിടെ