
ചിത്രം: ഒരു കഥ, ഒരു നുണക്കഥ [1986] മോഹൻ
അഭിനേതാക്കൾ: മമ്മൂട്ടി, മാധവി, ഇന്നസന്റ്, നെടുമുടി വേണു, പവിത്ര
സംഗീതം: ജോൺസൺ
പാടിയതു: ചിത്ര
അറിയാതെ.. അറിയാതെ..
എന്നിലെ എന്നിൽ നീ..
എന്നിലെയെന്നിൽ നീ..
കവിതയായ് വന്നു തുളുമ്പി..
അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ
നവനീതചന്ദ്രിക പൊങ്ങി..
ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ
മധുരം വിളമ്പുന്ന യാമം..
ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ
പ്രണയം തുടിയ്ക്കുന്ന യാമം..
പ്രണയം തുടിയ്ക്കുന്ന യാമം..
പദചലനങ്ങളിൽ പരിരംഭണങ്ങളിൽ
പാടേ മറന്നു ഞാൻ നിന്നു..
അയഥാർത്ഥ മായിക ഗോപുരസീമകൾ
ആശകൾ താനേതുറന്നു..
ആശകൾ താനേതുറന്നു..
ഇവിടെ
വിഡിയോ
ചിത്രം: പാർവ്വതി [ 1981] ഭരതൻ
അഭിനേതാക്കൾ: പ്രേംനസീർ, ലത, കേ. പി.ഏ.സി. ലളിത. പ്രമീള, രാജ്കുമാർ
പാടിയതു: പി. ജയചന്ദ്രൻ & വാണി ജയറാം
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ
പനിപമപ മപമഗമ ഗമഗസ നിസഗമപ......
സനിസനിസ നിസനിസനി പനിപമ ഗമപനിസ
കുറുനിരയോ മഴ മഴ മുകിൽനിരയോ
കുനുകുനു ചികുര മദന ലാസ്യലഹരിയോ
വനനിരയോ ഘനഘന നീലിമയോ
അലകടലിളകിയാടും അമൃതമഥനമോ
(കുറുനിരയോ...)
കാർകുഴലിൽ കരിവരി വാർകുഴലിൽ
വിരൽനഖ നാദമിഴയുമൂടുവഴികളിൽ
കുന്നുകളിൽ ശാദ്വലഭംഗികളിൽ
രതിരസമെന്നുമൊഴുകുമേകമൂർഛയിൽ
അടിമുടിയൊരു ദാഹം, ഉടലുലയും മേളം
അസ്ഥികൾക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ...)
നീൾമിഴികൾ പതയും നിർവൃതിയിൽ
പിണയും നിഴലുകളുടെ പദവിന്യാസം
നീർമണികൾ ചിതറും ചില്ലുകളിൽ
തെളിയും ശൈവശൿതി ഏകമാത്രയിൽ
അടിമുടിയൊരു ജാലം, അതിലലിയും കാലം
അസ്ഥികൾക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ...)
ഇവിടെ
ചിത്രം: തസ്കര വീരൻ [2005] പ്രമോദ് & പപ്പൻ
അഭിനേതാക്കൾ: മമ്മൂട്ടി, നയൻ താര, ഷീല, സിദ്ധിക്ക്, ഇന്നസന്റ്, രാജൻ പി. ദേവ്, മധു....
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: മധു ബാലകൃഷ്ണൻ
ചെന്താമരയേ വാ
മന്ദാകിനിയായ് വാ
ചന്ദനമുകിലായ് വാ
കുളിരിൻ മണിമഴയായ് (ചെന്താമര...)
ഹേയ് കണ്ണാടിക്കവിളിലൊരുമ്മ
പെണ്ണെ നിൻ നാണം ചുവന്നോ
എൻ നെഞ്ചിൽ തുടികൊട്ടും താളം
പൊന്നേ നീ തിരിച്ചറിഞ്ഞോ
കാറ്റലയായ് കുറുനിരകൾ
മാടിയൊതുക്കും ഞാൻ
പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ (ചെന്താമര...)
നിന്മേനി വാകപ്പൂ തോൽക്കും
നിന്മേനിക്കെന്തു സുഗന്ധം
കാണാപ്പൂ മറുകിൽ ചന്തം
നീയെന്റെ നിത്യവസന്തം
ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ
രാവറിയാതെ നോവറിയാതെ
ഹൃദയരാഗം മീട്ടൂ നീ (ചെന്താമര...)
ഇവിടെ
പാടിയതൂ: ശ്രീനിവാസ്, ബാലു, കല്യാണി മേനോൻ Jr.
അരിതിരി മുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരി ഉണ്ടോ
ആ തിരിയിൽ തേൻ കനിയുണ്ടോ [2]
അരിതിരി മുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരി ഉണ്ടോ
ആ തിരി നിറയെ തേൻ ഉണ്ടോ..കന്നി തേൻ ഉണ്ടോ
വിറവാലൻ പൈങ്കിളിക്കൊരു
തിരു അമൃതേത്തൊരുക്കി വച്ചു
കാവിലെ വള്ളികുടിലിൽ കന്നി പൂവ് ചിരിച്ചു [2]
കിളിയേ കിളിയേ കിള്യേ പാട്ടുണ്ടോ
ആ പട്ടിൽ തേൻ കനിയുണ്ടോ
ആ കനി നിറയെ തേൻ ഉണ്ടോ
കദളി തേൻ ഉണ്ടോ...[ വിറ വാലൻ...
വിരുന്നൊരുക്കിയ കന്നി പൂവിനു
തിരു വാഴ്ത്തും പാട്ടുമായ്
കൊട്ടും കുഴൽ വിളി മേളവുമായ്
ഒരു പറ്റം കുയിലുകൾ വന്നു [2]
വിറവാലൻ പൈങ്കിളിക്കൊരു
തിരു അമൃതേത്തൊരുക്കി വച്ചു
കാവിലെ വള്ളികുടിലിൽ കന്നി പൂവു ച്ഇരിച്ചു.[2]
അരിതിരി മുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരി ഉണ്ടോ
ആ തിരി നിറയെ തേൻ ഉണ്ടോ..കന്നി തേൻ ഉണ്ടോ
പടർ വാഴ പന്തലിൽ ആരോ
നിറപറയിൽ പൂക്കുല വച്ചു
പൂവും പൊന്നും പുടവയുമായ്
പോരുവതാരോ
പുഴ്യോരത്തെ കാവൽ പുരയിൽ
കുളിരോലും പാതിരാവിൽ
ചങ്ങമ്പുഴയുടെ ഈരടി പാടും
പണ്ടത്തെ പ്രിയതോഴൻ...പണ്ടത്തെ പ്രിയതോഴൻ
[ വിറ വാലൻ...
അരിതിരി മുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരി ഉണ്ടോ
ആ തിരി നിറയെ തേൻ ഉണ്ടോ..കന്നി തേൻ ഉണ്ടോ
ഇവിടെ
ആൽബം: ചാന്ദ് നി {ഗസലുകൾ]
സംഗീതം: മുരളീകൃഷ്ണൻ
പാടിയതു: നിഷാദ്
വെറുതെ ഒന്നു കാണുവാൻ
വെറുതെ ഒരു മോഹം
പ്രിയതേ നിൻ കപോലം
തഴുകാനുള്ളിൽ ദാഹം
(വെറുതെ......)
അറിയാതെയറിയാതെ എന്നുള്ളിൽ
മൂളുന്നു പാടീ വിമൂകം
കരളിന്നുള്ളിലെ ചില്ലയിലേതോ
കിളിയുടെ ചിറകടി മാത്രം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)
അനുഭൂതികൾ തൻ ശീലുകളിൽ
എഴുതീ നിന്നനുരാഗം
മണിവീണയിലെ രാഗതന്ത്രികൾ
മീട്ടി മധുരമാം രാഗം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)
ഇവിടെ
പാടിയതു: മഞ്ജരി
ഇനിയും എഴുതാത്ത ഗാനം പോലെ
ഇനിയും പാടാത്ത രാഗം പോലെ (2)
ഇനിയും വിടരാത്ത പുഷ്പം പോലെ
ഇനിയും വരയാത്ത ചിത്രം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)
നിറനിലാവിന്റെ തഴുകൽ പോലെ
ഉദയസൂര്യന്റെ കിരണം പോലെ
ഉയിരിൻ ഉയിരാകും സ്പന്ദം പോലെ
ഉടലിൻ ഉടലാകും ഗന്ധം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)
പൊൻ കിനാവിന്റെ മധുരം പോലെ
ഹൃദയവീണ തൻ നാദം പോലെ
അഴകിൻ അഴകോലും നിമിഷം പോലെ
ഒഴുകും പ്രണയത്തിൻ ഓളം പോലെ
അനുരാഗം അനുരാഗം അനുരാഗം
(ഇനിയും എഴുതാത്ത...)
ഇവിടെ
____________________________________