Powered By Blogger
Showing posts with label ഓർക്കുക വല്ലപ്പൊഴും 2000 രാജലക്ഷ്മി.. ആനന്ദ് രാജ് മാമ്പൂ പാടം. Show all posts
Showing posts with label ഓർക്കുക വല്ലപ്പൊഴും 2000 രാജലക്ഷ്മി.. ആനന്ദ് രാജ് മാമ്പൂ പാടം. Show all posts

Monday, December 7, 2009

ഓർക്കുക വല്ലപ്പൊഴും 2009രാജലക്ഷ്മി & ആനന്ദ് രാജ്





നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ


ചിത്രം: ഓർക്കുക വല്ലപ്പോഴും (പുതിയത് ) 2009 സോഹൻ ലാൽ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: രാജലക്ഷ്മി & ആനന്ദ് രാജ്


നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ
എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക്‌ താലികെട്ട്‌
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാൻ (നല്ല...)

അല്ലിമുല്ലതണലത്ത്‌ തനിച്ചിരിക്കാം
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം
കുമ്പിൾ കുത്തി കുടപ്പന്റെ തേനെടുക്കാം
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം
കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം
മിന്നാമിനുങ്ങിൻ കഥപറയാം
കളിയൂഞ്ഞലിൽ കിളിയാടവേ
ഒരു കൈതോലമേൽ കാറ്റ്‌ കളിയാക്കിയോ (നല്ല...)


വെള്ളിവളക്കിലുക്കണ പുഴയരികിൽ
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയൽകുരുന്നേ
പൊന്നൊരുക്കി വിളക്കി നിൻ മണികഴുത്തിൽ
കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം
മിന്നായം മിന്നും മീൻപിടിക്കാം
കണ്ണാടി കൂട്ടിൽ താമസിക്കാം
കുഞ്ഞാടുകൾ കുളിരുന്നൊരീ
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ ( നിന്റെ ഞാവൽ...)



ഇവിടെ



വിഡിയോ