"ഒരു രാത്രി കൂടി വിട വാങ്ങവേ
ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ്
(മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!)
ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ
നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി
Wednesday, August 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment