“ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
പാടിയത്h യേശുദാസ്
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ
മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ
ഈറന്‍നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍വിളി കേട്ടില്ലേ
മറുമൊഴി മിണ്ടീല്ലേ
കാതര മുകിലിന്റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറി നില്‍പ്പൂ കണ്ണീര്‍ത്താരം --(2)
വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം
മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍
നെറുകില്‍ മെല്ലെ തഴുകാം ഞാന്‍
(ആരോടും മിണ്ടാതെ)
പ്രാവുകള്‍ കുറുകുന്ന കൂടിന്റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ --(2)
പരിഭവമെല്ലാം മാറിയില്ലേ ചാഞ്ഞുറങ്ങാന്‍ നീ പോയില്ലേ
അലിവിന്‍ ദീപം പൊലിയുന്നു
എല്ലാം ഇരുളില്‍ അലിയുന്നു
(ആരോടും മിണ്ടാതെ)
Wednesday, August 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment