“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍
ചിത്രം: ചന്ദ്രകാന്തം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് വിശ്വനാഥന്‍
പാടിയതു: യേശുദാസ് കെ ജെ
ആ.ആ..ആ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണി തെന്നലായ് മാറി (2)
ആയിരം ഉന്മാദ രാത്രികള്‍ തന്‍ ഗന്ധം
ആത്മ ദളത്തില്‍ തുളുമ്പി (2)
(ആ നിമിഷത്തിന്റെ)
നീയുറങ്ങുന്ന നിരാലംബ ശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ ആ ആാ..(2)
രാഗ പരാഗമുലര്‍ത്തുമാ തേന്‍ ചൂടി
പൂവിലെന്‍ നാദം എഴുതി
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി
ദാഹിക്കുമെന്‍ ജീവ തന്തുക്കളില്‍
നവ്യ ഭാവ മരന്ദം വിതുമ്പി
താഴ്‌വരയില്‍ നിന്റെ പുഷ്‌പ തല്‍പ്പങ്ങളില്‍
താരാട്ടു പാട്ടായ് ഒഴുകീ
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
താളം പകര്‍ന്നു ഞാന്‍ നല്‍കീ
ആറിയാതെ നീയറിയാതെ?..
(ആ നിമിഷത്തിന്റെ)
Wednesday, August 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment