Powered By Blogger
Showing posts with label പരീക്ഷ 1967 എസ്. ജാനകി. Show all posts
Showing posts with label പരീക്ഷ 1967 എസ്. ജാനകി. Show all posts

Wednesday, August 5, 2009

പരീക്ഷ (1967) എസ്. ജാനകി

“അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചിത്രം: പരീക്ഷ (1967)
രചന: പി ഭാസ്ക്കരൻ
സംഗീതം: ബാബുരാജ്

പാടിയതു: എസ് ജാനകി

അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍)


ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍(ഏതു)
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..)


അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ?(അവിടുന്നെന്‍..)


വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ?
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)