ഇതളില്ലാതൊരു പുഷ്‌പം...
ചിത്രം: ഫുട്ബോൾ [1982] രാധാകൃഷ്ണൻ
രചന: പൂവച്ചൽ ഖാദർ
സംഗീതം: ജോൺസൻ
പാടിയതു: കെ ജെ യേശുദാസ്
ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തിൽ അതിൽ നാണം
ആ നെഞ്ചിൻ താളങ്ങൾ
എൻ ജീവൽ സംഗീതം
പ്രശാന്തസംഗീതം...
(ഇതൾ...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിൻ മറുകിൽ തഴുകി...
മൗനം വാചാലമാക്കി നിൽക്കുമോരോ
നിനവിൻ ഇഴയിൽ ഒഴുകി...
വർണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിൻ ചിത്രം എഴുതാൻ...
(ഇതൾ...)
മണ്ണിൽ ആകാശം ചാർത്തി നിൽക്കുമേതോ
മഴവിൽ ചിറകും തഴുകി...
കന്യാശൈലങ്ങൾ മാറിലേന്തും ഹൈമ-
ക്കുളിരിൻ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിൻ ഗന്ധം മുഴുവൻ...
(ഇതൾ...)
2
മനസ്സിന്റെ മോഹം..
പാടിയതു: പി. സുശീല
മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്നമദാലസ നിമിഷങ്ങള്‍
വാടരുതീ മധു നിറയും പൂക്കള്‍
പ്രേമനിര്‍ഭര ഹൃദയങ്ങള്‍
നിറവും മണവും പുണരുമ്പോള്‍
നിറയും നിലവില്‍ രാഗലയം
മണിവീണയിലെ ഈണങ്ങള്‍
മനമറിയാതെയിതാ -പ്രിയനേ
മനസ്സിന്റെ മോഹം...
രാവും പകലും കൊഴിയുന്നു
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ -പ്രിയനേ
മനസ്സിന്റെ മോഹം....
വിഡിയോ മനസ്സിന്റെ മോഹം
Showing posts with label ഫുട്ബോൾ 1982 യേശുദാസ് ഇതളില്ലയ്ഹൊരു പുഷ്പ്പം. Show all posts
Showing posts with label ഫുട്ബോൾ 1982 യേശുദാസ് ഇതളില്ലയ്ഹൊരു പുഷ്പ്പം. Show all posts
Friday, January 15, 2010
Subscribe to:
Posts (Atom)