Friday, January 15, 2010
സന്ധ്യാവന്ദനം [ 1983] യേശുദാസ്
സ്വർണ്ണചൂഡാമണി ചാർത്തി
ചിത്രം: സന്ധ്യാവന്ദനം [ 1983] ശശികുമാർ
രചന: വയലാർ രാമവർമ്മ
സംഗീതം: എൽ പി ആർ വർമ്മ
പാടിയതു: കെ ജെ യേശുദാസ്
സ്വർണ്ണചൂഡാമണി ചാർത്തി
സ്വയം വര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാ സദനത്തിൽ
പുഷ്പസായകൻ കൂടെയെത്തി (സ്വർണ്ണ..)
മനസ്സു മനസ്സിന്റെ ശ്രവണ പുടങ്ങളിൽ
പ്രണയരഹസ്യങ്ങൾ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങൾ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞൂ
സരസീരുഹപ്പക്ഷി നാണിച്ചു പാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം(സ്വർണ്ണ..)
മലരിൽ മലർ പൂക്കും മധുവിധുരാത്രിയിൽ
മദനധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകൾ സിരകളെ പൊതിയുന്ന നിമിഷങ്ങൾ
ശൃംഗാര ലഹരിയിൽ തുഴഞ്ഞൂ
ഋതുസംഗമപ്പക്ഷി കാലത്തു പാടി
ഇനി നാളേ ഇനി നാളേ ഇനി നാളേ (സ്വർണ്ണ...)
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment