
സുലളിത പദവിന്യാസം...
ചിത്രം: ചോര ചുവന്ന ചോര [ 1980] ജി. ഗോപാലകൃഷ്ണൻ
രചന: മുല്ലനേഴി
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
സുലളിത പദവിന്യാസം
സുമസമ മൃദു പത്മാസ്യം
മദന ഹൃദയ പരവേശം
നടന സദന പരിതോഷം ( സുലളിത..)
ചഞ്ചല ചഞ്ചല നൃത്ത തരംഗം
ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2)
ഉന്മദമാനസ മധുരാവേശം
മന്മഥ ലാലസ മണ്ഡപദേശം (സുലളിത..)
നൃത്യതി നൃത്യതി നൂപുരനാദം
ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2)
സദാപി സദാപി രചനാരഡിതം
ത്രികാല ഭയാദിഗമനാചരിതം (സുലളിത..)
ഇവിടെ