
മനോരഥമെന്നൊരു
ചിത്രം: ശകുന്തള [ 1965 ] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു: പി സുശീലയും സംഘവും
മനോരഥമെന്നൊരു രഥമുണ്ടൊ
അറിഞ്ഞൂടാ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ
മനോരഥമെന്നൊരു രഥമുണ്ടൊ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ അറിഞ്ഞൂടാ അറിഞ്ഞൂടാ
സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ അവന്‍
സ്വര്‍ഗ്ഗത്തിന്നിരവില്‍ വന്നിറങ്ങാറുണ്ടോ
കമലപ്പൂക്കണ്മുനകള്‍ കാട്ടി അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുല്‍കാറുണ്ടോ
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ അവന്‍
ശൃംഗാരക്കവിതകള്‍ കുറിക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
(മനോരഥ..)
No comments:
Post a Comment