Powered By Blogger
Showing posts with label സർവേക്കല്ലു 1976 വിപഞ്ചികെ വിടപറയും മുൻപു. Show all posts
Showing posts with label സർവേക്കല്ലു 1976 വിപഞ്ചികെ വിടപറയും മുൻപു. Show all posts

Tuesday, November 17, 2009

സർവേക്കല്ലു [ 1976] പി. മാധുരി



ദേവരാജൻ

വിപഞ്ചികേ വിട പറയും മുന്‍പൊരു

ചിത്രം: സര്‍വ്വേക്കല്ല് [ 1976 ] തോപ്പിൽ ഭാസി
രചന: ഓ. എന്‍. വി
സംഗീതം: ദേവരാജന്‍

പാടിയതു: പി. മാധുരി

വിപഞ്ചികേ....
വിപഞ്ചികേ... വിട പറയും മുന്‍പൊരു
വിഷാദ ഗീതം കൂടീ.. ഈ വിഷാദ ഗീതം കൂടീ

ഇത്തിരിപ്പൂക്കളും തുമ്പികളും വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തു കളിച്ച നാള്‍ പൊട്ടിച്ചിരിച്ച നാള്‍
തൊട്ടു വിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വച്ചു
നിന്നിലെന്‍‍ നിര്‍വൃതി പൂ ചൂടിച്ചൂ... പൂ ചൂടിച്ചൂ..
(വിപഞ്ചികേ..)

പട്ടിളം കൂടി വിട്ടെന്‍ കിനാക്കള്‍ സ്വര-
ചിത്രശലഭങ്ങളായുയര്‍ന്നു
തപ്തസ്മൃതികളേ.. താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നെലെന്‍ ആത്മാവുരുകി വീണു