Monday, November 9, 2009
കുട്ടിക്കുപ്പായം [1964 ] പി. ലീല
ഇന്നെന്റെ കരളിലെ
ചിത്രം: കുട്ടിക്കുപ്പായം [ 1964 ]എം. കൃഷ്ണന്‍ നായര്‍
രചന: പി. ഭാസ്കരന്‍
സങീതം: ബാബുരാജ്
പാടിയതു: പി ലീല
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാര പനം തത്ത പറന്നു വന്നു
ഒരു പഞ്ചാര പനം തത്ത പറന്നു വന്നു (2)
പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
ഓടക്കുഴലും കൊണ്ടോടി വന്നു (2)
എന്നെ തേടിക്കൊണ്ടെന്റെ മുന്നില്‍ ഓടി വന്നു (2) [ഇന്നെന്റെ..]
പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു (2)
എന്റെ തത്തമ്മക്കതു ഞാനും കാഴ്ച്ച വെച്ചു
കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (2)
അതു മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (ഇന്നെന്റെ..)
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment