
ഓര്‍മ്മ തിരിവില്‍ കണ്ടു മറന്നൊരു...
ചിത്രം: പാസഞ്ചര്‍ [ 2009 } രഞ്ചിത് ശങ്കര്‍
രചന: അനില്‍ പനചൂരാന്‍
സംഗീതം: ബിജ് ബാല്‍
പാടിയതു: വിനീത് ശ്രീനിവാസന്‍
ഓര്‍മ്മ തിരിവില്‍ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു
നേരില്‍ കാണ്മതു നേരിന്‍ നിറവായ്
എഴുതി നാള്‍വഴി നിറഞ്ഞു.
ജന്മപുണ്യം പകര്‍ന്നു പോകുന്ന ധന്യമാം മാത്രയില്‍
പൂവിറുക്കാതെ പൂവു ചൂടുന്ന നന്മയാല്‍ മാനസം
കുളിരു നെയ്തു ചേര്ക്കുന്ന തെന്നലരിയ
വിരല്‍ തഴുകി ഇന്നെന്റെ പ്രാണനില്‍
പഴയ ഓര്‍മ്മത്തിരിവില്‍ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു.
നേരില്‍ കാണ്മതു നേരിന്‍ നിറവായ്
എഴുതി നാള്‍വഴി നിറഞ്ഞു...
പഥികര്‍ നമ്മള്‍ പലവഴി വന്നീ പടവില്‍ ഒന്നായവര്‍
കനിവിന്‍ ദീപ നാളം കണ്ണില്‍ കരുതി നിന്നായവര്‍ [2]
ഉയിരിനുമൊടുവില്‍ ഋഷിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവില്‍ പാടുവതൊരു ദ്രുത താളം {ഓര്‍മ്മ...}
പുലരും മണ്ണില്‍ പലനാളൊടുവില്‍ നിന്റെ മാത്രം ദിനം
സഹജര്‍ നിന്റെ വഴികളിലൊന്നായ് വിജയമോതും ദിനം [2]
ഉയിരിനുമൊടുവില്‍ ഋഷിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവില്‍ പാടുവതൊരു ദ്രുത താളം {ഓര്‍മ്മ...}
വീഡിയോ
ഇവിടെ
No comments:
Post a Comment