മോഹിനി
സാമജസഞ്ചാരിണീ...
ചിത്രം: പരിണയം [1994] ഹരിഹരൻ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ ജെ യേശുദാസ്
സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം സ്മരശരനിലയം
(സാമജ...)
അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
മൗനാചരണം മതിയിനി സുമുഖീ
അണയൂ സഖി നീ കുവലയനയനേ
(സാമജ...)
വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയമൃദുലേ
(സാമജ...)
ഇവിടെ
വിഡിയോ
ഇനിയും...> +++++++++++++++++++++++++++++++++++
പാടിയതു: യേശുദാസ്: വൈശാഖ പൌർണമിയോ...
വൈശാഖപൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...
(വൈശാഖ...)
നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകിൽമറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റിൽ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...
(വൈശാഖ...)
വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ
ഇളവെയിൽ ചന്ദനം ചാർത്തുന്നു...
നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ
കസവണി മണിക്കച്ച ഞൊറിയുന്നു...
(വൈശാഖ...)
ഇവിടെ
വിഡിയോ
ഇനിയും: 888888888888888888888888888888888888888888
പാടിയതു: യേശുദാസ്: അഞ്ചു ശരങ്ങളും പോരാതെ ....
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....
(അഞ്ചുശരങ്ങളും...)
പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു
(അഞ്ചുശരങ്ങളും...)
നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ
(അഞ്ചുശരങ്ങളും...)
ഇവിടെ
വിഡിയോ
Monday, January 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment