Powered By Blogger

Monday, January 25, 2010

ആർദ്ര ഗീതങ്ങൾ. : ആൽബം: യേശുദാസ് & ചിത്ര






അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് ....



ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ ജയകുമാർ
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & സുജാത



അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ...

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ
എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ

പോയനാളിൻ മയിൽപ്പീലിചൂടീ
വീണ്ടുമെൻ‌മന്ദിരത്തിൽ വരൂ നീ
എൻ‌മന്ദിരത്തിൽ വരൂ നീ
വീണപൂവിൻ ഹൃദന്തം തുടിക്കാൻ
വീണ്ടുമാമന്ദഹാസം തരൂ നീ
ആ മന്ദഹാസം തരൂ നീ...

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ
എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ....
അന്നു സന്ധ്യക്കു
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ

ആ നിലാവും കിനാവും പൊലിഞ്ഞൂ
പാതിരാവിൻ പരാഗം കൊഴിഞ്ഞൂ
രാവിൻ പരാഗം കൊഴിഞ്ഞൂ...

കാട്ടുപൂവിൻ വിഷാദം വിതുമ്പീ
നേർത്ത കാ‍റ്റിന്റെ ഈണം ചിലമ്പീ
കാ‍റ്റിന്റെ ഈണം ചിലമ്പീ..

എങ്ങോ പാടീ രാക്കിളീ
അതിലൂഞ്ഞാലാടീ നീ..

എന്തോ കണ്ടൂ യാമിനി
ഇനിയെന്തെന്നോതീ നീ...

അന്നു സന്ധ്യക്കു
അന്നു സന്ധ്യക്കു നമ്മൾ
ഒന്നായ് മഞ്ഞണിഞ്ഞില്ലെ
മഞ്ഞുപെയ്യുന്ന രാവിൽ
എന്തോ കാത്തുനിന്നില്ലേ
ഓർമ്മയില്ലേ ഓർമ്മയില്ലേ.....



ഇവിടെ

No comments: