Powered By Blogger
Showing posts with label എന്റെ ഹൃദയത്തിന്റെ ഉടമ 2002 യേശുദാസ്... ഇനിയും നിൻ ഓർമ്മ തൻ. Show all posts
Showing posts with label എന്റെ ഹൃദയത്തിന്റെ ഉടമ 2002 യേശുദാസ്... ഇനിയും നിൻ ഓർമ്മ തൻ. Show all posts

Monday, January 25, 2010

എന്റെ ഹൃദയത്തിന്റെ ഉടമ [2002] യേശുദാസ്

രവീന്ദ്രൻ




ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍...


ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [2002] ഭര ത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്



ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പ്പൂക്കളുമായ്
നിന്നന്ത്യ നിദ്രാകുടീരം പൂകി
കുമ്പിട്ടു നില്പവളാരോ?
ഒരു സങ്കീര്‍ത്തനം പോലേ-ഒരു
ദു:ഖ സങ്കീര്‍ത്തനം പോലേ....[ ഇനിയും നിൻ ഓർമ്മ തൻ....

പൊന്‍പറ കൊണ്ടു നീ സ്നേഹമളന്നൂ
കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി [2]
ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ്
ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ?
ഈ കല്ലറതന്‍ അഗാധതയില്‍-ഒരു
ഹൃത്തിന്‍ തുടിപ്പുകളുണ്ടോ? [ ഇനിയും നിൻ ഓർമ്മ തൻ....

മൃത്യുവിന്‍ കൊത്തേറ്റു നൂറായ് നുറുങ്ങും
ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ? [2]
ഏതോ നിഗൂഢമാം മൌനം വിഴുങ്ങിയ
നാദത്തിനുണ്ടാമോ മാറ്റൊലികള്‍?
ശത്രുവിന്‍ വെട്ടേറ്റു വീണവര്‍തന്‍-ചുടു
രക്തത്തില്‍ പൂക്കള്‍ വിടരും.[ ഇനിയും നിൻ ഓർമ്മ തൻ....


ഇവിടെ

...