Powered By Blogger
Showing posts with label ഒരുപെണ്ണിന്റെ കഥ 1971 പി. സുശീല. Show all posts
Showing posts with label ഒരുപെണ്ണിന്റെ കഥ 1971 പി. സുശീല. Show all posts

Thursday, November 5, 2009

ഒരു പെണ്ണിന്റെ കഥ [ 1971 ] പി. സുശീല



“ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു

ചിത്രം: ഒരു പെണ്ണിന്റെ കഥ ( 1971 )കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍





പാടിയതു: പി സുശീല

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു
ഭൂമി കന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗ കവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)

നീലാകാശ താമരയിലയില്‍ നക്ഷത്ര ലിപിയില്‍
പവിഴ കൈനഖ മുനയാല്‍
പ്രകൃതിയാ കവിത പകര്‍ത്തി വെച്ചൂ
അന്നതു ഞാന്‍ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)



സ്വര്‍ഗ്ഗാരോഹണ വീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ ( ശ്രാവണ...)