Powered By Blogger

Sunday, September 12, 2010

വേണു നാഗവള്ളി.,ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ



ഒരു നഷ്ട വസന്തത്തിന്റെ തപ്തനിശ്വാസം!


ചിത്രം: ഉള്‍ക്കടല്‍ [1979] കെ.ജി. ജോർജ്
താരങ്ങൾ: വേണു നാഗവള്ളി, ജലജ, ശങ്കരാടി, രതീഷ്, വില്ല്യം ഡിക്രൂസ്,
ജഗതി, അനുരാധ


രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍




1. പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ്

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു, വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...

നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതുമടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...

നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിളം ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...


ഇവിടെ

വിഡിയോ



3. പാടിയതു: കെ ജെ യേശുദാസ് [ *1979 സംസ്ഥാന അവാർഡ്}


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

സപ്ത വർണ്ണ ചിറകു കരിഞ്ഞൊരു സ്വപ്ന ശലഭം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

പാടും കുയിലേ... കുയിലേ...

പാടും കുയിലേ എനിയ്ക്കു നീയൊരു വേദന തൻ കനി തന്നു


വെറുമൊരു വേദന തൻ കനി തന്നു

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

പൂക്കുമൊലീവുകൾ മുന്തിരി വള്ളികൾ

കോർക്കും കണ്ണീർ മണികൾ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

എന്നെ നീ സഖി തഴുതിയുറക്കൂ...


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ......

ഇവിടെ

വിഡിയോ




4. പാടിയതു: യേശുദാസ്


നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീലാവണ്യമേ!
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പൂ!-- വരൂ
ഭദ്രപീഠം ഞാനൊരുക്കി നില്‍പൂ!

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ!
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ! (നഷ്ടവസന്തത്തിന്‍..)

നിന്‍ പ്രേമലജ്ജാപരിഭവഭങ്ങികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്‌
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരൊണ്‍ താഴ്‌വരയിലെ പൊന്നുഷ-
സങ്കീര്‍ത്തനമാകൂ (നഷ്ടവസന്തത്തിന്‍..)

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ്



പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമ പൊട്ടിന്നഴകും വിഴുങ്ങുന്നൂ തിര
പെയ്തൊഴിയാത്ത മുകിലിന്‍ അസ്വാസ്ഥൃമായ്
മുളം തണ്ടിലെ തിരുമുറിവില്‍ ആരോ
മെല്ലെ ചുണ്ടമര്‍ത്തവേ
ചുരന്നൊഴുകും മൃദൂഷ്മള രാഗത്തിന്‍ ഉന്മാദമായ്
ഒരു പൊന്മ തന്‍ ചുണ്ടിന്നിരുപാടുമായ് തൂങ്ങിപ്പിടയും
മത്സ്യത്തിന്റെ നിശ്ശബ്ദ ദുരന്തമായ്
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മാറും തോണിയ്ക്കകമേ നിന്നും
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
ഉള്ളില്‍ തൊട്ടു തൊട്ടുണര്‍ത്തുന്ന ദാഹമായ്
നില്ക്കുന്നു ഞാന്‍ ഈ പുഴയോരത്ത്‌ ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...



വിഡിയോ





ബോണസ്:


A. ചിത്രം: ലാൽ സലാം[1990] വേണു നാഗവള്ളി

“സാന്ദ്രമാം മൌനത്തിൽ.....

പാടിയതു: യേശുദാസ്

സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......

ഇവിടെ





B. ചിത്രം: ചില്ലു [1982] ലെനിൻ രാജേന്ദ്രൻ

പാടിയതു:യേശുദാസ് / ജാനകി



ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം

ഇവിടെ


വിഡിയോ


C. ചിത്രം: ശാലിനി എന്റെ കൂട്ടുകാരി

പാടിയതു: യേശുദാസ് / മാധുരി


ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കാലം ഘനീഭൂതമായ് നിൽക്കുമാ
കരകാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?

ഇവിടെ



വിഡിയോ






ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...

No comments: