Powered By Blogger
Showing posts with label അനന്തഭദ്രം 2005 എം.ലി.ശ്രീകുമാര്‍.. മഞ്ജരി പിണക്കമാണോ. Show all posts
Showing posts with label അനന്തഭദ്രം 2005 എം.ലി.ശ്രീകുമാര്‍.. മഞ്ജരി പിണക്കമാണോ. Show all posts

Wednesday, December 9, 2009

അനന്തഭദ്രം 2005 എം.ജി. ശ്രീകുമാര്‍ & മഞ്ജരി







പിണക്കമാണൊ എന്നോടിണക്കമാണോ


ചിത്രം: അനന്തഭദ്രം [ 2005 ] സന്തോഷ് ശിവന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: എം ജി ശ്രീകുമാർ & മഞ്ജരി


ഉം..ഉം..ഉം
പിണക്കമാണൊ എന്നോടിണക്കമാണോ
അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ
തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ
പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലെ
മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ
മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ
കളമൊഴി വെറുതെയൊ കവിളിലെ പരിഭവം
(പിണക്കമാണോ)

മാമഴ തുള്ളികൾ മണിമുത്തു ചാർത്തുമീ
സുന്ദരി പെണ്ണാം പൂന്തേൻ പുഴയിൽ
താമര തോണിയിൽ തുഴയുകയാണു നാം
തങ്ക നിലാവിൻ തൂവൽ തുമ്പാൽ
ആയിരം ചികുള്ള മോഹങ്ങളേ (2)
അമ്പിളി വെച്ച വിളക്കുമായ്‌ മാനത്തെ
അമ്പല കൽപടവിൽ
അന്തിക്കൊരഞ്ജന താരക പെണ്ണിന്റെ
ആതിര പാട്ടുണ്ടൊ
അറിയുമൊ ഉം വെറുതെയോ ഉം
കനവിലെ കനവിലെ പരിഭവം
(പിണക്കമാണോ)

ധും തനന ധും തനന ധും തനന

കളമൊഴി വെറുതെയോ കവിളിലെ പരിഭവം

മോതിരം മാറുവാൻ മഴവില്ലു പന്തലിൽ
നാണിച്ചു നിൽക്കും മുകിലിന്നോരം
ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ
തംബുരു മീട്ടും താര ശ്രുതിയിൽ
ആയിരം ചിറകുള്ള സ്വപ്നങ്ങളേ (2)
മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന
തെന്നൽ തിടമ്പുകളെ
പൊന്നിലെ താലിയും മാലയും ചേലയും
പീലി പുടവയും താ
കളമൊഴി വെറുതെയോ കവിളിലെ പരിഭവം
(പിണക്കമാണോ)

ഇവിടെ


വിഡിയോ