
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ചിത്രം: അര നാഴിക നേരം [1970] കെ.എസ്.സേതുമാധവന്‍
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി ലീല
സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വർണ്ണമായ്
വിചിത്ര വീണക്കമ്പികളിൽ സ്വരങ്ങളേ ( സ്വരങ്ങളേ...)
ഇന്ദീവരങ്ങൾ മയങ്ങും മനസ്സിൻ
ഇന്ദുകാന്തപൊയ്കകളിൽ
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ ( സ്വരങ്ങളേ...)
രാഗം താനം പല്ലവികൾ
രാജസഭാതല നർത്തകികൾ
അവരുടെ കല്പകപൂഞ്ചോലയിലെ
ഹംസധ്വനിയായ് ഉണരൂ ( സ്വരങ്ങളേ...)
വൃന്ദാവനങ്ങൾ ഒരുക്കും മനസ്സിൻ
ഇന്ദ്രജാലദ്വീപുകളിൽ
യദുകുലത്തിലെ ഗോപികമാരുടെ
മധുരഗീതമായ് വിടരൂ
വിഡിയോ
No comments:
Post a Comment