Powered By Blogger
Showing posts with label ലാപ് ടോപ് 2008 സോണിയ. Show all posts
Showing posts with label ലാപ് ടോപ് 2008 സോണിയ. Show all posts

Friday, August 7, 2009

ലാപ് റ്റോപ് (2008) സോണിയ [അമല്‍]



“ ഏതോ ജലശംഖില്‍ല കടലായ് നീ നിറയുന്നു


ചിത്രം: ലാപ് റ്റോപ് (2008)
രചന: റാഫിക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍
പാടിയത്: സോണിയ


ഏതൊ ജലശംഖില്‍
മഴയായ് നീ പടരുന്നു
കടലായ് നീ നിറയുന്നു, നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ പകരാനായ് മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍ കടലാഴം ശ്രുതിയായി
വെറുതെ..വെറുതെ...

പാതിരാ കാറ്റില്‍ ഏകയായ് പൊയ് മറഞ്ഞുവോ സൌരഭം
ഏറെ നേര്‍ത്തൊരു തെന്നലില്‍ ഉള്‍ക്കനല്‍ പൂക്കള്‍ നീറിയോ
ഏകാന്തമാം മണലുകളില്‍ നീര്‍ച്ചാലു പോല്‍ ഒഴുകി
ആത്മാവിലെ ഗിരിനിരയില്‍ നിന്നുള്ളീലെ വെയിലുകള്‍
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ...

ശ്യാമരാവിന്റെ കൈകളാല്‍ പേലവങ്ങളീ ചില്ലകള്‍
ദ്ദൊര താരക ജ്യോതിയാല്‍ കണ്ണീര്‍കണം മറയ്ക്കുമോ
കാതോര്‍ക്കുവാന്‍ പ്രിയമൊഴി ശ്വാസങ്ങളാല്‍ പൊതിയൂ നീ
ആ രക്തമായ് സന്ധ്യകള്‍ സ്നേഹാതുരം മറയുകയോ
വാടാ മുരിവില്‍ ഹിമമായ് നീ വീഴുമോ...