Powered By Blogger
Showing posts with label അക്ഷരങ്ങൾ 1964 യേശുദാസ് ഒരു മഞ്ഞു തുള്ളിയിൽ... Show all posts
Showing posts with label അക്ഷരങ്ങൾ 1964 യേശുദാസ് ഒരു മഞ്ഞു തുള്ളിയിൽ... Show all posts

Monday, December 28, 2009

അക്ഷരങ്ങൾ [1984] യേശുദാസ്



ഒരു മഞ്ഞുതുള്ളിയിൽ നീലവാനം

ചിത്രം: അക്ഷരങ്ങൾ [1984] ഐ.വി.ശശി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്



ഒരു മഞ്ഞുതുള്ളിയിൽ നീലവാനം
ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം
ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിൽ
ഉണരുമാഹ്ലാദത്തിൻ ജലതരംഗം (ഒരു മഞ്ഞുതുള്ളിയിൽ..)


നിറുകയിൽ ചാർത്തിയ കുങ്കുമമോ
അരുണോദയത്തിന്റെ പൊൻ തിടമ്പോ (2‌)
ഇളകും നിൻ മിഴികളിലിരു നീല മത്സ്യങ്ങൾ
ചുരുൾമുടിച്ചാർത്തിലോ ശ്യാമ യാമിനി (ഒരു മഞ്ഞുതുള്ളിയിൽ..)

കവിളിണ ചാർത്തിയ കണ്ണുനീരോ
കരളിലെ കാവ്യത്തിൻ പൊൻ ലിപിയോ (2)
ഇടനെഞ്ഞിൻ മധുരമാം തുടിതാളം കേൾക്കവെ
ഇവിടെ നിൻ കൂട്ടിലെ മൈന പാടിയോ (ഒരു മഞ്ഞുതുള്ളിയിൽ..)


ഇവിടെ