Powered By Blogger
Showing posts with label പാവക്കൂത്തു 1991 ഉണ്ണീ മേനോൻ..രഞ്ജിനി മേനോൻ. Show all posts
Showing posts with label പാവക്കൂത്തു 1991 ഉണ്ണീ മേനോൻ..രഞ്ജിനി മേനോൻ. Show all posts

Monday, December 28, 2009

പാവക്കൂത്തു [1990] ഉണ്ണി മേനോൻ & രഞ്ജിനി


സാരംഗി മാറിലണിയും


ചിത്രം: പാവക്കൂത്ത് [ 1990 ] കെ. ശ്രീക്കുട്ടൻ
രചന: കെ ജയകുമാർ
സംഗീതം: ജോൺസൻ
പാടിയതു: ഉണ്ണി മേനോൻ & രഞ്ജിനി മേ


ഉം..ഉം..ഉം...
സാരംഗി മാറിലണിയും ഏതപൂർവഗാനമോ
ശിശിരം മറന്ന വാനിൽ ഒരു മേഘ രാഗമോ
മൂവന്തി തൻ പുഴയിലൂടെ ഒഴുകീ ആരതി (സാരംഗി...)

പൊൽത്താരകങ്ങൾ നിന്റെ കണ്ണിൽ പൂത്തിറങ്ങിയോ
വെൺ ചന്ദ്രലേഖ നിന്റെ ചിരിയിൽ കൂടണഞ്ഞതോ (2)
സംഗീതമായ് നിൻ ജീവനിൽ ചിറകാർന്നു വന്നു ഞാൻ
ചൈത്രരാഗങ്ങൾ ഓർക്കവേ പൂക്കുന്ന ശാഖി ഞാൻ (സാരംഗി..)

മഴവില്ലണിഞ്ഞു നിന്റെ ഉള്ളിൽ പൂക്കളായതോ
അലയാഴി നിന്റെ പ്രേമഭാവം ഗാനമാക്കിയോ (2)
നിറമുള്ളൊരീ നിമിഷങ്ങളിൽ ശുഭഗീതമായ് ഞാൻ
ശ്രാവണോന്മാദ രാത്രിയിൽ നിന്നെ തേടി ഞാൻ (സാരംഗി..)


ഇവിടെ

വിഡിയോ